Friday, February 03, 2012

സായുധ വിപ്ലവം അടുക്കളയില്‍ നിന്ന്..

തിളങ്ങുന്ന മലക്കറിക്കത്തി
ഉറയില്‍ നിന്ന് വലിച്ചൂരി
അരം കൊണ്ട് മൂര്‍ച്ച കൂട്ടി,
ഒരു പടലയില്‍ നിന്ന് പാവം രണ്ടു നേന്ത്രക്കായ
ഉരിഞ്ഞെടുത്ത്
നീളത്തില്‍ പിളര്ന്ന്,
പിന്നെ വട്ടത്തില്‍ അരിഞ്ഞ് ...
കണ്ണ് കുത്തണ എരിവുള്ള രണ്ടു പച്ചമുളക്
നീളത്തില് വലിച് കീറി,
എണ്ണ പുരട്ടി ചുട്ടു പഴുപ്പിച്ച ചീനചട്ടിയിലേക്ക്
വലിച്ചെറിഞ്ഞ്, ‍
പുളയുന്ന അവര്‍ക്ക് നേരെ ഉപ്പുവെള്ളവും
കലക്കിഎറിഞ്ഞ്......
ഒടുവില്‍
..വെറും ഒരു മെഴുക്കു പുരട്ടി യാക്കി
ഇലയുടെ മൂലയിലേക്ക് ‍ ...
  

14 comments:

നാമൂസ് said...

വിപ്ലവാനന്തരം ചിന്തനീയം.
എന്നാലും, എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ..!

Unknown said...

വിപ്ലവം വരുന്ന വഴി ...

തിര said...

വിപ്ലവം അടുക്കളയില്‍ നിന്ന് തന്നെ വേണം ..ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല സദ്യ..

Cpa Gafar said...

Hi KMK !

ആക്ഷേപഹാസ്യം പേറുന്ന താളമൊത്ത വരികള്‍ ! അര്‍ത്ഥപൂര്‍ണ്ണം ! കവിത വളരേ ഇഷ്ടപ്പെട്ടു.

ശ്രീ. കെ ടി മുഹമ്മദിന്റെ 'വെള്ളപ്പൊക്കം' എന്ന നാടകത്തില്‍ വിപ്ലവാദര്ശങ്ങള്‍ അടുക്കളയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നത് വായിച്ചതോര്‍ക്കുന്നു.

സായുധവിപ്ലവം കമ്മ്യൂണിസത്തിന്റെ പഴയ concept ആണ്. ഇപ്പൊ ജനകീയ ജനാധിപത്യ വിപ്ലവമാണ് അംഗീകൃതമായ കമ്മ്യൂണിസ്റ്റു കാഴ്ചപ്പാട്. ജനാധിപത്യത്തെ മാനിക്കുകയാണെങ്കില്‍ ജനാധിപത്യത്തിലധിഷ്ടിതമായ വിപ്ലവത്തെയും മാനിക്കാമെന്നു തോന്നുന്നു. ഇക്കാര്യം കവിതയുടെ പ്രസക്തിയെ ഒട്ടുംതന്നെ ബാധിക്കുന്നുന്ടെന്നു തോന്നിയിട്ടല്ല, ഒരു കമ്മ്യൂണിസ്റ്റ്‌ എന്ന നിലയില്‍ , വിമര്‍ശനം വായിച്ചെടുത്തതുകൊണ്ട് പറഞ്ഞതാണെന്നു കരുതിയാല്‍ മതി :).

അഭിനന്ദനങ്ങള്‍ !

ജാനകി.... said...

തണലിന്റെ ബ്ലോഗീന്നു വരുവാ....
സത്യം പറയാല്ലോ ഈ പേരാണ് ഇവിടെ എത്തിച്ചത്...മാധവികുട്ടീന്നേയ്...
എനിക്ക് ഇഷ്ടപെട്ട ആളാരുന്നു....

കവിത വായിച്ചു കഴിഞ്ഞപ്പൊ തോന്നി ഉപ്പേരിയും കവിതയിലായോ കൊള്ളാല്ലോ കവിയത്രി എന്നു തോന്നി...നന്നായിട്ട്ണ്ട്....

ജാനകി.... said...

കവിത വായിച്ചപ്പോ- ഉപ്പേരിയും കവിതയിലായോ,കൊള്ളാല്ലോ ഈ കവിയത്രി എന്നു തോന്നി....നന്നായിട്ട്ണ്ട്...

ഈ പേരാണ് എന്നെ ഇവിടെത്തിച്ചതെട്ടോ മാധവിക്കുട്ടീന്നേയ്....എനിക്ക് വല്യ ഇഷ്ട്വള്ള ആളായിരുന്നു...

കാടോടിക്കാറ്റ്‌ said...

അടുക്കളയിലെ വിപ്ലവം ഇഷ്ടമായ് മാധവീ...പതിയെ എല്ലാം വായിക്കാം.
best wishes....

ചിന്താക്രാന്തൻ said...

ഒരു വെടിക്ക് രണ്ടു പക്ഷികള്‍. അങ്ങിനെയാണ് രചന വായിച്ചപ്പോഴത്തെ അനുഭവം കവിതയും ആയി മെഴുകുപുരട്ടി എങ്ങിനെ പാചകം ചെയ്യാം എന്ന അറിവും ആയി .രചനകള്‍ പുരോഗമിക്കട്ടെ അഭിനന്ദനങ്ങള്‍

Madhavikutty said...

thanks all

Azeez Manjiyil said...

അക്ഷരങ്ങള്‍ അസംസ്‌കൃതങ്ങളാണ്‌ .
മുറ പ്രകാരം വാര്‍ത്തെടുത്താല്‍
വാചകങ്ങളുണ്ടാകും.
ക്രമ പ്രകാരം അടുക്കിവെച്ചാല്‍ താളവും .
വിധി പ്രകാരം ചുട്ടെടുക്കുമ്പോഴാണത്രെ
കവിത വിരിയുന്നത്‌ .
ഭാവുകങ്ങള്‍ ....

Unknown said...

നിലനില്പിനായുള്ള ഓരോ സമരത്തിലും പോളിഞ്ഞുപോകുന്ന മെഴുക്കുപുരട്ടികളുടെ സ്വാദ് നാവില്‍ വരുമ്പോള്‍ ഭൂതം മറക്കാം

തിര said...

അടുക്കളയില്‍ ഇനി വിപ്ലവം തന്നെ നടക്കും ...നമ്മുടെ എമാന്മ്മാര്‍ വീട്ടുജോലിക്ക് ഭാര്യക്ക് സാലറി കൊടുക്കാന്‍ നിയമം ഉണ്ടാക്കുന്നു......നമ്മള്‍ പാവം പുരുഷന്മ്മാര്‍ ...ജോലിക്കും പോകണം അടുക്കള ഭരണവും ഇനിമുതല്‍ നടത്തണം....

Mazha Nananja Shalabham said...

ഇന്നിന്റെ വിപ്ലവങ്ങള്‍ ഒക്കെ ഒരു മൂലയിലേക്ക് ഒതുങ്ങി പോകുന്നു ...
(ഒതുക്കപ്പെട്ടു പോകുന്നുവെന്നോ..?)