Thursday, January 26, 2012

നീലയില്‍ ചാലിച്ച വര്ണ ക്കൂട്ടുകള്‍

അന്ന് ..
എന്റെ മിഴികള്‍ക്ക് നീല നിറം ;
നനുത്ത സ്വപ്നങ്ങളുടെ..
വിടര്‍ന്ന ആകാശത്തിന്റെ...
എന്റെ വെളുത്ത കുപ്പായം നിറയെ
പല നിറത്തിലുള്ള പൂക്കളും.

ഇരുളും വെളിച്ചവും ഇണ ചേരുന്ന സന്ധ്യകളില്‍
ഞാന്‍ എന്റെ സ്വപ്നങ്ങള്‍ക്ക് ചായം പകര്‍ന്നു .
ആഴിയുടെ നീലിമയിലെക്ക് ചാഞ്ഞിറങ്ങുന്ന
വാനം നോക്കി
അവ വാരി വിതറി.
പല ഛ യകളിലുള്ള നിറ ക്കൂട്ട് കളായവ
പറന്ന് .. പറന്ന് ..

നോക്കിയിരിക്കെ ,
അവക്ക് നിറഭേദം ..
ആകൃതി നഷ്ടപ്പെട്ട്,
അലിഞ്ഞലിന്ജ്.....
അവ തീര്‍ത്തും ഇല്ലാതായി. 
ഇരുള്‍ പരന്നു.
എന്റെ മിഴിനീലയില്‍
നീരുറയുന്നത്‌ , 
ഞാനറിഞ്ഞു ..

എന്നിട്ടും,
വീണ്ടും വീണ്ടും
ഞാന്‍ നട്ടു...
എന്റെ സ്വപ്‌നങ്ങള്‍.
നീലയില്‍ ചാലിച്ച വര്ണ ക്കൂട്ടുകള്‍ .
നഷ്ടപ്പെടാനല്ലാതെ ...

ഇന്ന്...
എന്റെ കണ്ണുകള്‍
നനവുള്ള സന്ധ്യകളില്‍
ആകാശത് സ്വപ്നങ്ങല്‍ തേടി ..
നിറമുള്ള ഒരു ചിത്രമെങ്കിലും തിരന്ജ് ...
പക്ഷെ ..
പ്രതീക്ഷയുടെ കണിക പോലും തരാതെ
ആകാശം കറുത്ത പുതപ്പു മൂടിയ വൃദ്ധയെപ്പോല്
കുനിഞ്ഞു വിറച്ചിരുന്നു ...
എന്റെ കറുത്ത മരണവും കാത്ത് ..

(മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക റിപ്പബ്ലിക് ദിന പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ) 

7 comments:

നാമൂസ് said...

നേരത്തെ വായിച്ചിരുന്നു.
അഭിനന്ദനങ്ങള്‍..!

അബ്ബാസ്‌ നസീര്‍ said...

ജീവിതത്തിന്റെ ..അര്‍ത്ഥ -നിരര്‍ത്ഥ കള്‍ ...അനിവാര്യതകള്‍ ....
നന്നായിരിക്കുന്നു ......ഇഷ്ടായി ...:)

devaabhi said...

നന്നായിരിക്കുന്നു .

devaabhi said...

നന്നായിരിക്കുന്നു ................

sweetymohan said...

"പ്രതീക്ഷയുടെ കണിക പോലും തരാതെ
ആകാശം കറുത്ത പുതപ്പു മൂടിയ വൃദ്ധയെപ്പോല്
കുനിഞ്ഞു വിറച്ചിരുന്നു ...
എന്റെ കറുത്ത മരണവും കാത്ത് .."


അറ്റ് പോകുന്ന പ്രതീക്ഷയില്‍ മരണത്തെ കാണാത്ത.... നിറങ്ങളുള്ള... സ്വപ്‌നങ്ങള്‍ ഉള്ള ..... ധൈര്യമുള്ള ........ ജീവിതത്തില്‍ അര്‍ഥങ്ങള്‍ മാത്രം കാണുന്ന ......... കവിതകളും ........ ആഗ്രഹിക്കുന്നു ...... പ്രതീക്ഷിക്കുന്നു .... :)

Madhavikutty said...

thanks all

kharaaksharangal.com said...

chandrikayil vaayichirunnu.