Tuesday, February 20, 2007

ഹൃദയമെന്നോട്..

ഹൃദയമെന്നോട് ;
ഇനിയുമേറേ വയ്യെനിക്കെന്റെ
ചുമലു തളരുന്നീ..
കനമുള്ള നിന്നെപ്പേറി.

എനിക്കു പറയുവാനുള്ളത് ;
താണ്ടാന്‍ ദൂരമില്ലാതെ
ചിന്തകള്‍ വഴിമുട്ടുമ്പോള്‍,
താങ്ങാന്‍ വായുവില്ലാതെ
നിശ്വാസങ്ങള്‍ അടര്‍ ന്നുവീഴുമ്പോള്‍,
എഴുതാനും പറയാനും വാക്കില്ലാതെ
മനസ്സഴിയുമ്പോള്‍,
ഒന്നുമുരിയാടാതൊഴിയാം..
പൊറുക്ക അതുവരേക്കും.

Tuesday, February 06, 2007

നെരിപ്പോട്

നെരിപ്പോടെരിയുന്നതു
ചൂടു നല്‍കുന്നു വെളിച്ചവും.
നെരിപ്പോടിലെരിയുന്നതു
കനലല്ലത് എന്റെ ഹൃദയമോ!..‍
മുറയ്ക്കു വീശുന്നുണ്ടാരോ
ചൂടുമേറുന്നു ചുറ്റിലും
തണുപ്പു മാറുന്നുണ്ടെന്നാല്‍
കരിയുന്നതോ ഹൃദയവും.