Wednesday, January 25, 2012

കാറ്റ് ചെയ്തത് ...

തണുത്തൊരു കാറ്റു
പതുങ്ങി വന്നതും...
നുണക്കുഴിയുള്ള
 കവിള്‍ത്തടങ്ങളെ

പതിയെ തൊട്ടുഴി
  ഞ്ഞകന്നു  പോയതും..
വെളുത്ത  പൂവിന്റെ
 നനുത്ത  സൌരഭം
മതിയേ  ലാളിച്ചു
തിരികെ വന്നതും....
പൊതി യഴിഞ്ഞൊരു
  പരിഭവ ക്കെട്ടില്‍
  പനിമതിച്ചാറിന്‍
  കുളിര് പെയ്തതും...


  തണുത്ത കാറ്റൊന്നു
 കുണുങ്ങി വന്നതും...
കുസൃതി കാട്ടുന്ന
  കുറുനിരകളെ
  അരുമയായ് കോതി
അരികെ  നിന്നതും..

അകന്നു മാറുമ്പോ
ളൊരു മുളംകാടിന്‍
മധുര മര്മരം
പകര്‍ന്നു തന്നതും ...

  തണുത്തൊരു കാറ്റ്
  പതുങ്ങി വന്നതും..
പരുങ്ങി നിന്നതും..
തുടുത്ത ജീവനില്‍
  ചുരുണ്ടിറങ്ങിയാ
  തുടിക്കും കാറ്റുമായ്‌

 പറന്നകന്നതും..
അടങ്ങി നിന്നൊരു
  നിലവിളിയെട്ടു
  ദിഗന്തം
പൊട്ടുമാ
  റുയര്‍ന്നതും.... പിന്നെ
 അലറി ക്കൊണ്ടൊരാ
  തണുത്ത മേനിയില്‍
അടര്‍ന്നു വീണതും...
ഞെരിക്കും ഓര്‍മ്മകള്‍ ....


(news@2pm ല പ്രസിദ്ധീകരിച്ചത് )

10 comments:

vayal said...

നന്നായിട്ടുണ്ട്....പുറത്തെ കാറ്റ് പിന്നീട് ഊര്ദ്വനായി മാറുന്നതും തണുത്ത മേനിയില്‍ നിലവിളി അടര്‍ന്നു വീഴുന്നതും നന്നായിട്ടുണ്ട്.....

AK BIJURAJ said...

നന്നായിട്ടുണ്ട് .....ഞാന്‍ 2006 ലെ "ജീവിതം" മുതല്‍ 2012 ലെ "കാറ്റ് ചെതത്" വരെ വായിച്ചു .......അതിനിടയിലാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത് ....... ...നിങ്ങളുടെ ജീവിതത്തില്‍ 2008 എന്ന വര്‍ഷം ഉണ്ടായിട്ടില്ലേ ?

AK BIJURAJ said...

നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങള്‍...ഞാന്‍ 2006 ലെ "ജീവിതം" മുതല്‍ 2012 ലെ "കാറ്റ് ചെതത്" വരെ വായിച്ചു .......അതിനിടയിലാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത് ....... ...നിങ്ങളുടെ ജീവിതത്തില്‍ 2008 എന്ന വര്‍ഷം ഉണ്ടായിട്ടില്ലേ ?

Madhavikutty said...

ഉണ്ട്... 2008 ഉണ്ട് . പക്ഷെ അന്നെഴുതിയത് എല്ലാം വേദന തിന്നു പോയി... ബ്ലോഗ്‌ ല ഇടാന്‍ സമയം ഇല്ലായിരുന്നു. എന്റെ അച്ഛന്റെ അസുഖതോടൊപ്പം ഞാന്‍ സഞ്ചരിക്കുകയായിരുന്നു. :(

sabeena said...

ഏട്ട്ത്തീ...........ഒരു കുഞ്ഞ് കാറ്റ് ന്റെ കവിളില്‍ തൊട്ട് കടന്ന് പോയതു പോലെ...സ്നേഹം

Unknown said...

കാറ്റില്‍ അനുഭവിച്ചത് അത് പോലെ എഴുതിരിക്കുന്നു

നാമൂസ് said...

പൂക്കളെ തഴുകി വരുന്ന കാറ്റും പറയുന്നത് 'അവന്‍ വരുന്നു അവന്‍ വരുന്നു'വെന്നാണ്. കാറ്റ് പറഞ്ഞ പരദൂഷണക്കഥയിലെ നായകനും അവനല്ലാതെ മറ്റാരാണ്‌..?

"ഇനിയെത്ര കാതമുണ്ടെനിക്ക്
നിന്നിലേക്ക്‌ ജനിക്കുവാന്‍.".?

അബ്ബാസ്‌ നസീര്‍ said...

ഈ കാറ്റിനെ ഞാന്‍ എന്റേതായ ..കാഴ്ചയില്‍ ...വായിച്ചറിഞ്ഞു .....
വായനക്കാരന്റെ .സ്വാതന്ത്രിയം ...ഞാനാഘോഷിച്ചു ......

Cpa Gafar said...

ഇത്തരം കഠിനമായ ഓര്‍മ്മകള്‍ ഒരുപക്ഷെ, മാധവിക്കുട്ടി മാത്രമേ മുമ്പ് വായനക്കാരുമായി പങ്കു വച്ചുകാണൂ... Is it real എന്ന് ചോദിക്കുന്നത് ഒരുപക്ഷെ അതിര്‍ത്തി ലംഘന മായിപ്പോകും :). real അല്ലെന്നിരുന്നാല്‍പോലും, അങ്ങിനെ ആണെന്ന് കരുതിയാലല്ലേ കവിതയുടെ പൂര്‍ണ്ണമായ feel ലഭിക്കൂ...?

വളരെയധികം ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍ :)!

Madhavikutty said...

thanks all