Friday, June 24, 2011

കറുത്ത പുഴ..

താളുകള്‍ മറിയുമ്പോള്‍
പുസ്തകം തിന്നു മുടിക്കുമ്പോള്‍
പ്രതീക്ഷയായിരുന്നു
വളരും എന്ന്
വളര്‍ന്നു മാനം മുട്ടും എന്ന് ..
കാലുകള്‍ വിശ്രമമില്ലാതോടുമ്പോള്‍
ഓട്ടത്തില്‍ തട്ടി വീഴുമ്പോള്‍
പൊടി തട്ടി വീണ്ടും ഓടുമ്പോള്‍
ഉത്സാഹമായിരുന്നു  
തളരാതെ വളരും എന്ന്
തൊട്ടത് തീ ആയപ്പോള്‍
തട്ടിയത് കനല്‍ ആയപ്പോള്‍
കനല്‍ ഉള്ളില്‍ തീയായെരിഞ്ഞപ്പോള്‍
വിശ്വാസമായിരുന്നു
വെയിലത്ത് വാടില്ല എന്ന്..
നിറഞ്ഞ സ്നേഹം തുറന്നൊഴുക്കുമ്പോള്‍ 
പുഴയായതൊഴുകി,പുഴകളാല്‍ നിറയുമ്പോള്‍ 
മതിപ്പായിരുന്നു
ഒഴുക്കിന് ഒടുക്കമുണ്ടാവില്ലെന്നു ..

പിന്നീടെപ്പോഴോ
ഒടുക്കവും തുടക്കവുമില്ലാതെ
മതിപ്പും മതിയുമില്ലാതെ
മരവിച്ച് മരിച്ചങ്ങനെ..
പുഴയിലേക്ക് ..

കറുത്ത പുഴയിലേക്ക് .. 

(ചന്ദ്രിക ഖത്തര്‍ എഡിഷന്‍ ഉദ്ഘാടന പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

19 comments:

ഏ.ആര്‍. നജീം said...

പ്രതീക്ഷകളല്ലേ ജീവിതം സുഖകരമാക്കുന്നത്..?

അത് നശിച്ചാൽ ജീവിതം തന്നെ വിരസമാകുമെന്ന്
പറയാതെ പറയുന്ന കവിത...!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കറുത്ത പുഴയൊക്കെ ഒരൊറ്റച്ചാട്ടത്തിന് കടക്കെന്നേ.. :)

k.madhavikutty said...

നജീം നന്ദി. രാമാ ഇനി അത് ചാടിയിട്റ്റ് തന്നെ കാര്യം ... :):)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എനിക്കിഷ്ടമായി ... ഈ വരികള്‍ ..വളരെ ..വളരെ ..
നിങ്ങള്‍ എഴുതിയിട്ടുള്ള പോസ്റ്റുകളില്‍ എനിക്കിഷ്ടപ്പെട്ട ഒരെണ്ണം കൂടി..

ശ്രദ്ധേയന്‍ | shradheyan said...

ചാടിക്കടക്കാമെന്ന ആത്മവിശ്വാസം മരവിക്കാതിരിക്കട്ടെ. :)

നല്ലൊരു കവിത.

നാമൂസ് said...

എങ്കിലും, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അനേകം സ്വപ്നങ്ങളുണ്ട്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്ന സ്വപ്നമാണത്. ഏറെ പ്രതീക്ഷിക്കുകയും ഏറെ സഹിക്കുകയും ചെയ്യുന്നൊരു സ്വപ്നം.

Jidhu Jose said...

ഇതൊക്കെ തന്നെയാണ് ജീവിതം. തീയില്‍ തൊടാതെ തീയിന്റെ വീര്യം എങ്ങനെ അറിയാന്‍ പറ്റും . വിജയവും പരാജയവും തൊട്ടറിഞ്ഞു ജീവിക്കുന്നവനെ ജീവിതത്തില്‍ ഉയര്ച്ചയുണ്ടാവൂ.

നികു കേച്ചേരി said...

:))

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ആയിരുന്നു എന്ന് വിചാരിച്ചു ചെയ്തതെല്ലാം ആയില്ലേ. പിന്നെന്തിന് നിരാശ മാധവിക്കുട്ടി. :-) മനോഹരമായ കവിത. എത്രമോഹിച്ചാലും കറുത്ത പുഴയിലേയ്ക്ക് തന്നെയേ മനുഷ്യന്‍ പോകൂ.

Gopinath said...

Great expressions! congratulations.

ഹരി/സ്നേഹതീരം പോസ്റ്റ് said...

നന്നായിരിക്കുന്നു കവിത!നല്ല പ്രയോഗങ്ങള്‍ ..തുടരുമല്ലോ?ആശംസകള്‍

smitha adharsh said...

കൊച്ചു വരികളിലൂടെ നല്ല ആശയം തന്നു..

k.madhavikutty said...

എല്ലാവര്ക്കും നന്ദി .. :):)

Cm Shakeer(ഗ്രാമീണം) said...

As said, simple and beautiful.

Vp Ahmed said...

ആത്മവിശ്വാസം എന്നും ഉണ്ടായിരിക്കട്ടെ.

smiley said...

'കനല്‍ ഉള്ളില്‍ തീയായെരിഞ്ഞപ്പോള്‍ വിശ്വാസമായിരുന്നു വെയിലത്ത് വാടില്ല എന്ന'ശരിയാണ് വിശ്വാസം അല്ലെ എല്ലാം..

ഖരാക്ഷരങ്ങള്‍ kharaaksharangal said...

"thiyyil kuruthathu veyilathu vaatilla" ennanu pazhamozhi.

കുരുത്തം കെട്ടവന്‍ said...

വളരെ നന്നായിട്ടുണ്ട്,ഫെബ്രുവരി -യിലെ ബ്ലോഗ്‌ മീറ്റില്‍ കാണില്ലേ ചേച്ചിയെ

k.madhavikutty said...

blogmeet l kaanaam ellavareyum.