Sunday, May 01, 2011

ജലം

ആകാശം ഭൂമി തുരന്നു നിറച്ചത് ...
പെയ്തൊഴുക്കി നിറച്ചത് ..

വലിച്ചെടുത്ത് ശുദ്ധീകരിച്ച് വീണ്ടും നിറയ്ക്കുന്നത്...


ഉള്ളുരുകും നോവില്‍ ഭൂമി ഉരുക്കിയിറക്കുന്നത്...

ഉള്ളറിയാ മര്‍ത്യന്‍ ‍ ചങ്ക് കുത്തിയൊഴുക്കുന്നത്

കുത്തിയാലും ഭൂമി വീണ്ടും ഒഴുക്കുന്നത് ..


ഉടല് നിറഞ്ഞത്‌..

വറ്റി വരളുമ്പോള്‍ വീണ്ടും നിറയ്ക്കുന്നത്..

നിറച്ചാലും വീണ്ടും വറ്റുന്നത് ..


കണ്‍ നിറഞ്ഞ് ഒഴുകിയിറങ്ങുന്നത്..

ഒഴുകിയാലും വീണ്ടും നിറയുന്നത്..

ഉറവ വറ്റാതൊഴുക്കുന്നത് ..

15 comments:

Madhavikutty said...

കണ്‍ നിറഞ്ഞ് ഒഴുകിയിറങ്ങുന്നത്..

ഒഴുകിയാലും വീണ്ടും നിറയുന്നത്..

ഉറവ വറ്റാതൊഴുക്കുന്നത് ..

Kadalass said...

നല്ല വരികൾ!

എല്ലാ ആശംസകൾ!

നാമൂസ് said...

ധരണിയിലേക്കും ഇവിടത്തെ ജനനതിയിലേക്കും ആകാശദേശത്തിന്നധിപന്‍ കാരുണ്യമായി വര്‍ഷിച്ചത്. ക്രൂരതയുടെ ഒളിയജണ്ടയില്‍ നീറിപ്പിടയുന്ന ഹൃത്തില്‍ നിറഞ്ഞത്‌. ഒരുവേള ഈ ഉറക്കെ കരച്ചില്‍ ജീവന്‍റെ സാകഷ്പ്പെടുത്തലുമാകാം.

Anonymous said...

കവിതകള്‍ക് കാമ്പും കനവുമുണ്ട്.ഹ്രിദ്യ്‌വുമാ‍ാണ്‍.
അഭിനന്ദനങള്‍!
സ്തിരമായ വായനയുദെ അഭാവം വാക്കുകളുദെ തിരഞ്ഞെടുപ്പിനെ സാരമായി ഭാധിചിട്ടുണ്ട് എന്നു പറയ്യേണ്ടി വന്നതില്‍ ഖെതം ഉണ്‍ദു,
ശ്രദ്ദിക്കുമല്ലൊ.
സകല ഭാവുകങ്ഹളും!!!

ഷരീഫ് വെട്ട്പാണ്ടീ

Gopinath said...

angane urava vattathe dharayai ozhuki varatte... great expressions

അബ്ബാസ്‌ നസീര്‍ said...

കൊള്ളാം ഇഷ്ടായി ..നല്ല വരികള്‍ ....

ഉള്ളുരുകും നോവില്‍ ഭൂമി ഉരുക്കിയിറക്കുന്നത്...

ഉള്ളറിയാ മര്‍ത്യന്‍ ‍ ചങ്ക് കുത്തിയൊഴുക്കുന്നത്

കുത്തിയാലും ഭൂമി വീണ്ടും ഒഴുക്കുന്നത് ....

ആശംസകള്‍ ...

Madhavikutty said...

nandi muhammd kunji,nammos,sharif,gopi,abbas

Ashok Iyer said...

was searching for your new postings. Today only I saw the new one titled Jalam.Good one. but i am afraid to say either you toiled a lot to write this one or you completed this one in a whisker. Sorry do not think I am a critic. But it could have been better compared to your early ones.

Even sachin cannot make century in every innings. eagerly waiting for the next one

Manu Nellaya / മനു നെല്ലായ. said...

ഞാനിന്നു
ഏതു തെറ്റിലെ
വലിയ ശരിയാണ്?

നിരീക്ഷകന്‍ said...

നീരോഴുക്കുകളില്‍ ശുദ്ധമാകുന്നതൊക്കെ വീണ്ടും അശുദ്ധമാകാതെ കാക്കാന്‍ കഴിയണം .......
ശ്രദ്ധയുടെ പുണ്യമാണ് കര്‍മ്മത്തിന്റെ വിശുദ്ധി
പ്രവൃത്തിയുടെ യന്ത്രികതയല്ല .........
ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക നന്നായി എഴുതുക
ആശംസകള്‍ .........

Anonymous said...

കവിത നന്നായി .....ആശംസകള്‍

ടി ഡി രാമകൃഷ്ണന്‍

Anonymous said...

കവിത നന്നായി

ആശസകള്‍

ടി ഡി രാമകൃഷ്ണന്‍

Unknown said...

നിറച്ചാലും വീണ്ടും വറ്റുന്നത് ..ജലം

Manoraj said...

നല്ല വരികള്‍. ഇഷ്ടമായി..

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ഭൂമിയുടെ ചോരയെ ജലം എന്ന് നമ്മള്‍ വിളിക്കുന്നത് നമ്മുടെ സ്വാര്‍ത്ഥത കൊണ്ട് മാത്രം. നല്ല വരികള്‍. ആശംസകള്‍!!

ഇടയ്ക്ക് ഈ വഴിയ്ക്കും ഇറങ്ങുമല്ലോ?
http://www.swapnajaalakam.com/
ഇത്തിരി കഥകളും ചിന്തകളുമാണ്. :-)