Sunday, February 27, 2011

സ്നേഹം

(കവിത-ആലാപനം)

ഒരു വിരല്ത്തുമ്പിലൂടൊഴുകി വന്നെത്തുന്ന  
മൃദുകര  സ്പര്‍ശമാം കവിത പോലെ
അകതാരിലാനന്ദ തിരകള്‍ ഉതിര്ത്തുകൊ 
ണ്ടലസമായെത്തുന്ന പ്രണയം പോലെ     

കുളിര്‍ മന്ദ ഹാസത്തിന്‍ ചാരുതയേന്തുന്ന   
നയന മനോജ്ഞമാം മലര് പോലെ
ഹിമ ബിന്ദു  പേറുന്നോരിതളിന്റെ ചുണ്ടില്‍ നി
ന്നടരുന്ന മധുരമാം മധുവും പോലെ

കുളിരുള്ള കാറ്റ് വന്നലിവായ് തലോടുമ്പോള്‍,
ഹൃദയം ചുരത്തുന്ന പുളകം പോലെ
മഴമുകില്‍ മാനത്ത് കളിയാടി നില്‍ക്കുമ്പോള്‍     
മതിമറന്നാടും മാമയില് പോലെ 

ഇരുളിന്റെ നിറുകയില്‍ സിന്ദൂരമേകുന്ന
പകലിന്റെ വിരഹമാം സന്ധ്യ പോലെ
ഒരു പിഞ്ചു പൈതലിന്‍ വദനം പൊഴിക്കുന്ന
കറയറ്റൊരാ മൃദുഹാസം പോലെ

നിറയുന്ന മിഴികളില്‍ അധരങ്ങള്‍ ചാര്‍ത്തുന്ന
കനിവിന്‍ സുഖ ശീതളിമ പോലെ 
ഒരു വേള ഇനിയാര്‍ക്കും ഏതെന്നും എന്തെന്നും    
പറയുവാനാവാത്തതെന്റെ സ്നേഹം. 

composed and sung by: Dr.Vimal
orchestration : ibnu siraj

25 comments:

k.madhavikutty said...

നിറയുന്ന മിഴികളില്‍ അധരങ്ങള്‍ ചാര്‍ത്തുന്ന കനിവിന്‍ സുഖ ശീതളിമ പോലെ ..... ഒരു ഗാനം

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

വളരെ മനൊഹരം....
മികച്ച ആലാപനം

ആശംസകൾ

k.madhavikutty said...

നന്ദി മുഹമ്മദ്‌ .. ഞങ്ങള്‍ മൂന്നുപെരുടെം.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Ok...double ok..mumtaaz...

MAPPILA said...

evideyo thottu, manassinte azhangalilevideyo......
Sneham moonnu perkum....

ശ്രദ്ധേയന്‍ | shradheyan said...

ആലാപനം കേള്‍ക്കുന്നത് ഓഫീസില്‍ വിലക്കാ :)

വരികള്‍ മനോഹരം.

nikukechery said...

:(

George said...

So beautiful the lines....exactly how beautiful you are as a person....

‍ആല്‍ബിന്‍ said...

very nice :)

abbas said...

"ഹിമ ബിന്ദു പേറുന്നോരിതളിന്റെ ചുണ്ടില്‍ നി
ന്നടരുന്ന മധുരമാം മധുവും പോലെ ..."

ഇഷാടാമായ വരികള്‍ ...

മനോഹരമീ കവിതയും സന്ഗീതവുമാലാപനവും ..

ആശംസകള്‍ ...

ഗീത said...

മാധവിക്കുട്ടീ, വിമൽ, എന്തു മനോഹരമായ ഗാനം ! എത്ര കേട്ടിട്ടും മതിവരുന്നില്ല. ഈണവും ആലാപനവും എടുത്തു പറയണം.
ആ വരികളിലെ സ്നേഹം പോലെ സുഖശീതളിമ പകരുന്നു.....
എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

k.madhavikutty said...

അഭിനന്ദനങ്ങള്‍ക്ക് ഒക്കെ നന്ദിയുണ്ട് ..എലാര്‍ക്കും .

പ്രവാസം..ഷാജി രഘുവരന്‍ said...

നിറയുന്ന മിഴികളില്‍ അധരങ്ങള്‍ ചാര്‍ത്തുന്ന
കനിവിന്‍ സുഖ ശീതളിമ പോലെ
ഒരു വേള ഇനിയാര്‍ക്കും ഏതെന്നും എന്തെന്നും
പറയുവാനാവാത്തതെന്റെ സ്നേഹം.......
മധുരമായ മധു തന്നെ ....മനോഹരമായ വരികള്‍
സംഗീതവും ആലാപനവും ചേര്‍ന്നപ്പോള്‍
ഹൃദ്യം .....ഭാവുകങ്ങള്‍

KANALUKAL said...

ഒരു വേള ഇനിയാര്‍ക്കും ഏതെന്നും എന്തെന്നും
പറയുവാനാവാത്തതെന്റെ സ്നേഹം.
sneham anganeyaavanam.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മധുരം

pravasi said...

നല്ല കവിത..'മനസ്സിനെ മയില്‍പ്പീലി കൊണ്ടുഴിഞ്ഞെന്ന പോലെ'

സുഗന്ധി said...

നൈർമ്മല്യമുള്ള വരികൾ.........
ഇഷ്ടായി..

prabhakar.com said...

മാധവിയുടെ വരികള് ...മധുരം അതിമധുരം..ശ്രുതിമധുരം..സംഗീതവും ..ആലാപനവും

Sathi said...

Hai ....

Nannayitundu..

Expecting more.

anandnadh said...

simply beautiful

Anonymous said...

Beautiful poem. The rendering was also excellent.
Thanks for making a beautiful Sunday.

Regards,
E. Govardhanan,
Ahmedabad.

ashraf thoonery said...

sneham enna kavitha.......nannai tto...peruthu ishttai
padiya alaranu its very good, tell my regards


oryairam bavukangalodey

sneham
ash

Sneha said...

Beautiful poem and music.

Cpa Gafar said...

അതിമനോഹരം !

AK BIJURAJ said...

"ഒരു വേള ഇനിയാര്‍ക്കും ഏതെന്നും എന്തെന്നും
പറയുവാനാവാത്തതെന്റെ സ്നേഹം".
തകര്‍പ്പന്‍ എഴുത്തും ആലാപനവും സംഗീതവും ........
കേട്ടപ്പോള്‍ മഞ്ഞു തുള്ളികള്‍ ഒട്ടിക്കിടക്കുന്ന ഒരു പുല്‍കൊടി കൊണ്ട് കണ്‍ പീലികളില്‍ തോടുംബോഴുള്ള ഒരു തണുപ്പ് എനിക്ക് അനുഭവപ്പെട്ടു .....
ഒരു ചെറിയ അഭിപ്രായം
ഒരു വിരല്ത്തുമ്പിലൂടൊഴുകി വന്നെത്തുന്ന ......"ഇതില്‍ ഒഴുകീ.. വന്നെത്തുന്ന " എന്ന് മുറിച്ചു പാടുന്നതിനു പകരം "ഒഴുകിവന്നെത്തുന്ന " എന്ന് ഒരുമിച്ച് ആയിരുന്നെങ്കില്‍ കേള്‍ക്കാന്‍ കുറച്ചുകൂടി സുഖം ഉണ്ടാകുമായിരുന്നു .......ഇങ്ങിനെ പറയാന്‍ മാത്രം എനിക്ക് സംഗീതത്തില്‍ അറിവൊന്നുമില്ല കേട്ടോ ...കുറ്റം ആയിട്ടും ഇതിനെ കാണരുത് ..ഒരു ചെറിയ അഭിപ്രായം മാത്രം ....
ബിജുരാജ്