Saturday, February 05, 2011

ഭ്രാന്തി

നാലും കൂടിയ കവല,കോണില്‍
തിങ്ങിക്കൂടിയ ജനത ;ആര്‍ത്തു ചിരിച്ചു പുലമ്പിക്കൊണ്ടേ
നില്‍പ്പൂ നടുവില്‍ ഭ്രാന്തി ..

"കവിളുകള്‍ ഒട്ടു  കുഴിഞ്ഞിട്ടുണ്ടെന്‍
മുടി മൊത്തം ജടയാണേ..  
ചുണ്ടുകളാകെ വരണ്ടതുമാണെന് 
മുതുകും കൂനിയതാണേ..

കരയാനെന്നേ മറന്നുപോയ്‌ ഞാന്‍ 
പറയാനൊന്നേ ഉള്ളു;
പല്ലുകളെട്ടും  കുറവുന്ടെന്നുടെ
നെഞ്ച് കലങ്ങും ചിരിയില്‍..

വരണ്ട ചൂടും കനത്ത മഞ്ഞും
കലര്ന്നതേയെന്‍  ജന്മം; 
എന്നാല്‍, ചുരുണ്ട ദേഹം തരിമ്പു പോലും
തളരുന്നില്ലീ ചൂടില്‍..

ഇരന്നു വാങ്ങുമൊരുറുപ്പികക്ക് 
കിടക്കുകില്ലൊരു ചായ;
തരുന്നതാകില്‍ പകര്ന്നതൊക്കെ
ചിരട്ടയിന്മേലാണേ ..
മുഷിഞ്ഞു നാറിയ ചേലത്തുണ്ടെന്
ഉടഞ്ഞ ദേഹം പൊതിയാന്‍.. പക്ഷെ
തുളഞ്ഞു കയറും നോട്ടത്തില്‍ എന്‍
ചുരുണ്ട ദേഹവുമുരുകും..

ഇക്കഥയൊക്കെ നേരാണെങ്കിലും
എനിക്കുമുണ്ടേ പ്രാണന്‍ ..എന്റെ
മുഷിഞ്ഞ തോളില്‍ തൂങ്ങും സഞ്ചിയില്‍
തുടിപ്പു മറ്റൊരു പ്രാണന്‍..!

ഇരുളിന്‍ മറവിലെ മനുഷ്യത്വത്തിന്‍
അരണ്ട ചങ്ങലവെട്ടം, എന്റെ
മെലിഞ്ഞ തോളില്‍ മാറാപ്പായി
കിടപ്പതുണ്ടേ കാണൂ .........."

24 comments:

Madhavikutty said...

..'ഇക്കഥയൊക്കെ നേരാണെങ്കിലും
എനിക്കുമുണ്ടേ പ്രാണന്‍ ..എന്റെ
മുഷിഞ്ഞ തോളില്‍ തൂങ്ങും സഞ്ചിയില്‍
തുടിപ്പു മറ്റൊരു പ്രാണന്‍..

മനോഹര്‍ കെവി said...

ചുട്ടു പൊള്ളുന്ന സമകാലീന സംഭവങ്ങള്‍ക്കിടയില്‍ , ഈ ഭ്രാന്തി നെഞ്ചു കലങ്ങി പറയുന്നു ... "ഇരുളിന്‍ മറവിലെ മനുഷ്യത്വത്തിന്‍
അരണ്ട ചങ്ങലവെട്ടം" -- - - -
നന്നായിരിക്കുന്നു

smitha adharsh said...

palatharam veshangal...
palatharam jeevithangal...
chilathine nammal bhraanthu ennu vilikkunnu..
sorry 4 no malayalam fonts..
good lines..

ഏ.ആര്‍. നജീം said...

എവിടെയോ കണ്ടുമറന്ന ഒരു ഭ്രാന്തിയെ, കിട്ടിത്തത്തിന്റെ കുസൃതിയിൽ കല്ലെറിഞ്ഞു രസിച്ചപ്പോൾ കണ്ടുമറന്ന അവരുടെ ദയനീയമുഖം മനസ്സിൽ വീണ്ടും തറച്ചു...

മുഷിഞ്ഞു നാറിയ ചേലതുണ്ടെന്‍ (ചേലയതുണ്ടെൻ എന്നല്ലേ കുറച്ചുകൂടി ശരി ? )

നികു കേച്ചേരി said...

"നില്‍പ്പൂ നടുവില്‍ ഭ്രാന്തി .."

സംഭവാമി യുഗേ യുഗേ...

Madhavikutty said...

manoharji.nandi.smitha,najeem santhosham.najeem,ath "chelaththund en" ennanu.malayalam font! :)
sasneham

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇരുളിന്‍ മറവിലെ മനുഷ്യത്വത്തിന്‍
അരണ്ട ചങ്ങലവെട്ടം, എന്റെ
മെലിഞ്ഞ തോളില്‍ മാറാപ്പായി
കിടപ്പതുണ്ടേ കാണൂ .........."

Ethrayo kandirikkunnu..iniyenkilum kaanaathirunnenkil

നാമൂസ് said...

ഈ 'ഭ്രാന്തി' തെരുവില്‍ തന്നെയാവണം. കുബേര കുമാരന്മാര്‍ ഉള്‍പ്പുളകം തീര്‍ക്കുന്നതും ഇവളുടെ മേനിയിലാവണം. ശേഷം, പതിതയെന്നു കലിച്ചു ദ്വോഷിക്കുന്നതും ഇവര്‍ തന്നെ..!!

ഈ പാപത്തിന്‍റെ വിത്ത്‌ മുളപൊട്ടി ഒരു ഉദര ശിശുവായും പുനര്‍ജ്ജനിയുടെ നിമിഷത്തില്‍ അവജ്ഞയോടെ പുച്ഛത്തോടെ നോക്കുക്കതും ഇതേ ജനകന്‍ തന്നെ..!!!

നമ്മുടെ സാംസ്കാരിക പരിസരത്തിന്‍റെ വളര്‍ച്ചയെ ഇതടയാളപ്പെടുത്തുന്നു. ഹാ കഷ്ടം...!!!

Anonymous said...

നന്നായിട്ടുണ്ട്.............
ആശംസകളോടെ..
ഇനിയും തുടരുക..

Satheesh Haripad said...

വരികൾക്കിടയിൽ ശിഥിലമായ ഒരു ഭ്രാന്തജന്മത്തിന്റെ ആകുലതകൾ വായിച്ചറിയാം. നന്ദി. എല്ലാ ആശംസകളും.

satheeshharipad.blogspot.com
Thursday, February 10, 2011

ente lokam said...

'തുളഞ്ഞു കയറും നോട്ടത്തില്‍
എന്‍ ചുരുണ്ട ദേഹവുമുരുകും'

ഇരുണ്ട വഴികളില്‍ ചുരുണ്ട് ഉണങ്ങിയ
കീറി പറിഞ്ഞ ദേഹവും ചൂഴ്ന്നു, ഇറങ്ങുന്ന
കണ്ണുകളെ വ്യക്തമായി കാട്ടിത്തന്നു...
അഭിനന്ദനങ്ങള്‍...

പഞ്ചാരകുട്ടന്‍ -malarvadiclub said...

"ഭ്രാന്തി" കണ്ടപ്പഴേ തോന്നി
ഇരുളിന്‍ മറവിലെ മനുഷ്യത്വത്തിന് എപ്പഴും ഇതുപോലെ ഒരു റിസള്‍ട്ട്‌ ആയിരിക്കും കിട്ടുന്നത്

ചന്തു നായർ said...

ഇരുളിന്‍ മറവിലെ മനുഷ്യത്വത്തിന്‍ അരണ്ട ചങ്ങലവെട്ടം, എന്റെ മെലിഞ്ഞ തോളില്‍ മാറാപ്പായികിടപ്പതുണ്ടേ കാണൂ .........." ഈ വരികളിൽ ഒരു കവിയെ കാണുന്നൂ... മുകളിലോട്ടുള്ള വരികളിൽ താളം നഷ്ടപ്പെടുന്നൂ.. ”പക്ഷെ” വേണ്ട.....http://chandunair.blogsot.com/

Madhavikutty said...

ellavarkkum nandi.abhiprayangalkkum ishtangalkkum.

Pranavam Ravikumar said...

തുടരണം.. ആശംസകള്‍!

Villagemaan/വില്ലേജ്മാന്‍ said...

മുഷിഞ്ഞു നാറിയ ചേലത്തുണ്ടെന്ഉടഞ്ഞ ദേഹം പൊതിയാന്‍.. പക്ഷെ തുളഞ്ഞു കയറും നോട്ടത്തില്‍ എന്‍ ചുരുണ്ട ദേഹവുമുരുകും..

അര്‍ത്ഥവത്തായ വരികള്‍..

ഇതാണ് ലോകം..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഇക്കഥയൊക്കെ നേരാണെങ്കിലും
എനിക്കുമുണ്ടേ പ്രാണന്‍ ..എന്റെ
മുഷിഞ്ഞ തോളില്‍ തൂങ്ങും സഞ്ചിയില്‍
തുടിപ്പു മറ്റൊരു പ്രാണന്‍..!

ഇരുളിന്‍ മറവിലെ മനുഷ്യത്വത്തിന്‍
അരണ്ട ചങ്ങലവെട്ടം, എന്റെ
മെലിഞ്ഞ തോളില്‍ മാറാപ്പായി
കിടപ്പതുണ്ടേ കാണൂ .........."

സത്യത്തിന്റെ മുഖംതേടിയുള്ള യാത്രയ്ക്ക്‌ എല്ലാ ഭാവുകങ്ങളും!!

വി.ആര്‍.രാജേഷ് said...

"മുഷിഞ്ഞു നാറിയ ചേലത്തുണ്ടെന്ഉടഞ്ഞ
ദേഹം പൊതിയാന്‍..
പക്ഷെ തുളഞ്ഞു കയറും നോട്ടത്തില്‍ എന്‍ ചുരുണ്ട ദേഹവുമുരുകും.."

കേരളത്തിന്റെ സമകാലിക പ്രശനങ്ങളെ വരച്ചു കാട്ടുന്ന നല്ലവരികള്‍......ഭാവുകങ്ങള്‍........

ജെ പി വെട്ടിയാട്ടില്‍ said...

""ഇക്കഥയൊക്കെ നേരാണെങ്കിലും
എനിക്കുമുണ്ടേ പ്രാണന്‍ ..എന്റെ
മുഷിഞ്ഞ തോളില്‍ തൂങ്ങും സഞ്ചിയില്‍
തുടിപ്പു മറ്റൊരു പ്രാണന്‍..!
""


very interesting to read.

madhavikkutteennu kelkkumpol pettennu ente naattukaari madhavikkuttiye aanu manasssil varila.

ente tharavaattil ninnu 4 km padinjaaru aanu madhavikkuttiyude veedu.

sethumenon said...

നല്ല കവിതകള്‍. വാക്കിന്‍റെ ഇഴയടുപ്പം, സാന്ദ്രിമ ..സമമിതി എല്ലാം കൃത്യം.
നാരായത്തിലെ നെന്മണി പോലെ . നന്ദി.
(sethu menon)

sethumenon said...

നല്ല കവിതകള്‍. വാക്കിന്‍റെ ഇഴയടുപ്പം, സാന്ദ്രിമ ..സമമിതി എല്ലാം കൃത്യം.
നാരായത്തിലെ നെന്മണി പോലെ . നന്ദി.
(sethu menon)

Phayas AbdulRahman said...

ഭ്രാന്താണെങ്കിലും അല്ലെങ്കിലും ഭാന്തിയെന്നു മുദ്ര കുത്ത പെട്ട ആ പാവം മനുഷ്യ ജന്മത്തിനു പോലും രക്ഷയില്ലാത്ത ഈ ലോകത്ത് സത്യത്തിലാര്‍ക്കാ ഭ്രാന്ത്?? അതോ ഭ്രാന്തെന്ന വാക്കിനു പുതിയ അര്‍ത്ഥം കണ്ടെത്തേണ്ടുന്ന അവസ്ഥയിലേക്കായോ ലോകത്തിന്റെ പോക്ക്..?

ഷംസ്-കിഴാടയില്‍ said...

ഇരുളിന്‍ മറവിലെ മനുഷ്യത്വത്തിന്‍
അരണ്ട ചങ്ങലവെട്ടം, എന്റെ
മെലിഞ്ഞ തോളില്‍ മാറാപ്പായി
കിടപ്പതുണ്ടേ കാണൂ ........നന്നായിട്ടുണ്ട്

Anonymous said...

Good one