Wednesday, November 03, 2010

ദൈവം

ആരോ കോറിയ വരകള്‍ക്കും മൊഴികള്‍ക്കുമിടയില്‍,എനിക്ക്
പറയുവാന്‍ ഏറെയുണ്ടായിരുന്നു
ഞാനവ എന്നിലേക്ക് ചൊരിഞ്ഞു;
നിറഞ്ഞു കവിയുമ്പോള്‍ നിന്നിലേക്കും.
തിരുത്തുകില്ലെന്നും,
തിരിച്ചൊന്നും പറയുകില്ലെന്നും,
ഞാനറിഞ്ഞിരുന്നു. 
  നിന്റെ മൌനം അടുത്തറിഞ്ഞ സ്നേഹമായി ഞാന്‍ ധരിച്ചുവച്ചു ;
  നീയെനിക്ക് മിത്രമായിരുന്നു !
പിന്നീട് ..
സഹനത്തിന്റെ പാതയില്‍ വഴി മുട്ടിയപ്പോള്‍ 
നീയെനിക്ക് തണലേകി ;
പീഡനങ്ങളില്‍ തുണയായി ;
 നിന്റെ വഴിയിലെ ത്യാഗവും 
മിഴിയിലെ കരുണയും
എന്റെ വഴികള്‍ക്ക് കരുത്തേകി;
     എന്റെ കാലുകള്‍ ഇടറിയില്ല,
     എന്റെ പാപങ്ങള്‍  നീ ശിരസ്സിലേറ്റി;
     നീയെനിക്ക് മിശിഹയായിരുന്നു!
നോക്കിനില്‍കെ അവര്‍, 
നിന്നെയും  വലിച്ചിഴച്ച്   മല  കയറി;   
നിന്നെയവര്‍  കുരിശില്‍ തറച്ചു.      

അതോ... നിന്നെയും കൊണ്ട് അവര്‍ 
ഏത ശ്രീകോവിലില്‍ ആണ് കയറിയത്!
ഉച്ചത്തില്‍ മന്ത്രങ്ങള്‍!
നിന്റെ കാലുകള്‍ അഷ്ടബന്ധത്തില്‍ ഉറക്കുകയാണോ ?
നീ ശിലയായി മാറിയോ... 
ഇപ്പോള്‍ ..
എന്റെ കാലുകള്‍ ഇടരുന്നുണ്ട്;
പീഡനങ്ങള്‍ ചുമലില്‍ കുരിശായെന്നെ
തളര്‍ത്തുന്നു..
എന്റെ ശിരസ്സ്‌ കുനിഞ്ഞു പോയി,
മൊഴികള്‍ എനിക്ക് നഷ്ടമായി;
ഒടുവില്‍ ഈ എന്നെ എനിക്ക് തന്നെയും.. 


10 comments:

Madhavikutty said...

....നിന്റെ മൌനം അടുത്തറിഞ്ഞ സ്നേഹമായി ഞാന്‍ ധരിച്ചുവച്ചു ; നീയെനിക്ക് മിത്രമായിരുന്നു !

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

നിന്റെ മൌനം അടുത്തറിഞ്ഞ സ്നേഹമായി ഞാന്‍ ധരിച്ചുവച്ചു .....

തെറ്റ് ... മൌനങ്ങളെ ഇനി ഇങ്ങനെ വ്യാഖ്യാനിക്കരുത് ... വാചാലമായി സംസാരിക്കുന്നത് തന്നെ കള്ളമാണെന്നിരിക്കെ മൌനത്തെ എങ്ങനെ സ്നേഹമായി കരുതാനാവും

എന്റെ പാപങ്ങള്‍ നീ ശിരസ്സിലേറ്റി..

ആര്‍ക്കും ആരുടേയും പാപങ്ങള്‍ ഏറ്റെടുക്കാനാവില്ല .. സ്വന്തം പാപങ്ങള്‍ സ്വയം അനുഭവിച്ചേ തീരു ...



ഇപ്പോള്‍ ..
എന്റെ കാലുകള്‍ ഇടരുന്നുണ്ട്..

പാടില്ല ..മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കരുത്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"എന്റെ ശിരസ്സ്‌ കുനിഞ്ഞു പോയി,മൊഴികള്‍ എനിക്ക് നഷ്ടമായി;ഒടുവില്‍ ഈ എന്നെ എനിക്ക് തന്നെയും.."
എല്ലാം നഷ്ടപ്പെട്ടവന് ഒന്നും ഭയക്കേണ്ടതില്ലല്ലോ .
എന്നത്തേയും പോലെ വിഷാദം തന്നെ വരികളില്‍ !
ഭാവുകങ്ങള്‍

jayanEvoor said...

നല്ല കവിത.
ഇഷ്ടപ്പെട്ടു.

Madhavikutty said...

സുനില്‍ :) ഇതൊന്നും ഒരു ദിവസത്തെ കാര്യം അല്ല.ഒരു ദിവസത്തെ കാര്യം അല്ല കേട്ടോ .ഒരു ജീവിതം ...അതിന്റെ വിശ്വാസങ്ങള്‍...അവ തകിടം മറിയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ ..ഇതെല്ലാമാണ്..നന്ദി.ഇസ്മില്‍,ജയന്‍,നന്ദി ..അഭിപ്രായത്തിനും ഇഷ്ടത്തിനും.

ചാണ്ടിച്ചൻ said...

എന്റമ്മേ...എനിക്കൊന്നും മനസ്സിലായില്ല...അതിനുള്ള ബുദ്ധിയൊന്നും നമുക്കില്ലേ...

Dr. Hari.P.G said...

ഇടറാതത കാലു,
പതറാതത വാക്ക്
ആശംസകൽ

K@nn(())raan*خلي ولي said...

ക്രിസ്ത്യാനിയായ ചാണ്ടി സാറിന് മനസ്സിലായില്ലെന്ന്! വല്ല വെടിപൊട്ടിക്കലും ആയിരുന്നെങ്കില്‍ പുള്ളിക്കാരന് മനസ്സിലായേനെ..!

smiley said...


ജീവിതം തന്നെ ഒരു
കുരിശുതന്നെ..

ഇനിയും വരട്ടെ പുതിയ കവിതകള്‍,
ആശംസകള്‍

Madhavikutty said...

kannooran,Chandikkunjinu manasilayi.pulli chumma parenathanu :)manoharjikkum.(comment kanunnilla ivde)hari,smileys nandi...