അവ ഓടുകയായിരുന്നു ; രണ്ട് കാലുകള്‍ ..
കല്ലും മുള്ളും കുണ്ടും കുഴിയും താണ്ടി ,ഒരേ വേഗത്തില്‍, നഗ്നരായി..
മുറിപ്പാടുകള്‍ തഴമ്പുകളായി ..
കാലുകള്‍ വേദന അറിയാതെയും .
വെയില്‍ മൂത്തെന്നും ചൂടേറിയെന്നും
മഴയുറച്ചെന്നും തണുപ്പരിച്ചെന്നുമൊക്കെ
ശരീരം പരാതിപ്പെടുന്നുണ്ടായിരുന്നു
പക്ഷെ ...
കാലുകള്‍ ;അവ നിര്‍ദയരായി നീങ്ങി ,
വെയില്‍ മാഞ്ഞിറങ്ങിയ സന്ധ്യയിലേക്കും ,
പിന്നെ ഇരുട്ടിലേക്കും ..
അടുത്ത പ്രഭാതത്തില്‍ ,
അതേ വേഗത്തില്‍,
പുറത്തേക്കും.
ഉറക്കം തൂങ്ങുന്ന ശരീരവും ചുമന്നു ..
...
ആദ്യം അടര്‍ന്നു വീണത്
കാലുകള്‍ക്ക് ഒട്ടും വേണ്ടാത്ത തല ആയിരുന്നു പിന്നെയും ഓരോരോ ഭാഗങ്ങള്‍ ..
ഒടുവില്‍ ..
കാലുകള്‍ .. തനിച്ചായി ..
എന്നിട്ടും അവ ഓടിക്കൊണ്ടേയിരുന്നു ...
18 comments:
ആദ്യം അടര്‍ന്നു വീണത് കാലുകള്‍ക്ക് ഒട്ടും വേണ്ടാത്ത തല ആയിരുന്നു ..
തീരെ ആവശ്യമില്ലാത്തത് തല തന്നെ.
പാവം മനുഷ്യജീവിതം...
ഇങ്ങനെ ഓടി ക്ഷീണിക്കുമ്പോള്‍ ഇടയ്ക്കെങ്കിലും തോന്നാറുണ്ട് രണ്ടില്‍ കൂടുതല്‍ കാലുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്..
അര്‍ത്ഥമുള്ള വരികള്‍..നന്നായിരിക്കുന്നു.
ഒളിക്കാനിടമില്ലാത്തപ്പോള്‍,
ഉണ്ടെങ്കില്‍ തന്നെ എത്രകാലം ഒളിക്കാനാവും..
ഓടുക തന്നെ .. കുറഞ്ഞ പക്ഷം തോല്‍ക്കാതിരിക്കാനെങ്കിലും ...
"കപട ലോകത്തില്‍ ആത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം " എന്ന് കവി പാടിയതോര്‍ത്തു പോകുന്നു
തല ആത്മഹത്യ ചെയ്തതാവാനെ വഴിയുള്ളൂ. തലയിരിക്കുമ്പോഴും അനുസരണയില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന കാലുകള്‍ക്ക് മേലെ വെറുതെ റബ്ബര്‍ സ്റ്റാമ്പായി വെറുതേയെന്തിനെന്നു ഓര്‍ത്തുകാണും!
നന്നായി സംവെദനം ചെയ്യുന്നുണ്ടു .. എല്ലാം അടര്‍ന്നു വീഴുമ്പൊഴും.. നിലക്കാത്ത ഓട്ടം.. ജീവിതത്തിന്റെ..നന്ദി....
nannayittunduu, ellaam adarnnu veezhumpozhum jeevithaththinte ottam.. nannaayi samvedanam cheyyunnundu.. tks
എന്നിട്ടും അവ ഓടിക്കൊണ്ടേയിരുന്നു ..
ഭീകരമാണ് ജീവിതം
എന്നിട്ടും നമ്മള്‍!
നന്നായി,ആഴമുള്ള വരികള്‍
നന്നായിരിക്കുന്നു.
നല്ല ആഴമുള്ള ചിന്ത.
അതെ എന്നിലും ഇപ്പോള്‍ കാലുകള്‍ മാത്രമേയുള്ളൂ!
Naalu Kalukal..!
Manoharam, Ashamsakal...!!!
ismail,chandikkunje(:))smitha,sunil,shradheyan(:)),satheesan mash,dinesh,toms,sageer,suresh,
വരികള്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷം ..
താണ്ടുവാന്‍ ഇനിയും ദൂരമുള്ളപ്പോള്‍ ഓടാതെ വയ്യല്ലോ. നല്ല വരികള്‍ :-)
ശരിയാണ് നമ്മെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നതും
ഈ കാലുകള്‍ തന്നെ..
ഈ കാലുമാറ്റ കാലത്ത്
തലയുണ്ടായിട്ടു എന്ത് കാര്യം
വെറുതെ കുനിഞ്ഞു
നടക്കാന്‍ മാത്രം..
വ്യത്യസ്തമായൊരു കാഴ്ചപ്പാട്..
:)
:)
ഇതെന്താ നല്ല അഭിപ്രായം പറഞ്ഞാല്‍ മാത്രമേ പബ്ലിഷ് ചെയ്യൂ എന്നുണ്ടോ?
Post a Comment