Friday, July 16, 2010

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍...

ലഹരിയായെന്നില്‍ നുരയാറുണ്ട്

ഞാനത് നുണയാറും

    വെളിച്ചം നിഴലായി വീഴും

    നിശബ്ദ വഴിയില്‍ തനിച്ചിരിക്കുമ്പോള്‍

    നനുത്ത വിരലാലെന്‍ ചുമലില്‍

    പതുക്കെ തൊട്ടു നില്‍ക്കാറുണ്ടത്

ഇടയുന്ന അക്ഷരങ്ങളില്‍

ഇരുണ്ട രാത്രി നിഴല്‍ വിരിക്കുമ്പോള്‍

അലിയും വാക്കിന്‍ കുളിര്‍ നിലാവായ്‌

പതുങ്ങി വരാറുണ്ടത്

    അഴികള്‍ക്ക് കുറുകെ പെയ്യും മഴനൂലുകള്‍ക്ക്

    കടം കഥയുമെറിഞ്ഞു

    തണുത്തു നില്‍ക്കുമ്പോള്‍

    കനലിന്‍ സ്നേഹചൂടായെന്നെ

    പതിയെ വരിഞ്ഞു നില്‍ക്കാറുണ്ടത്

വരണ്ട ചൂടിലുരുകുമ്പോള്‍

പെയ്തിറങ്ങും മഞ്ഞായും

ചുരുണ്ട് ശീതത്തില്‍ ഉറയ്ക്കുമ്പോള്‍

ഉരുക്കും ചോരച്ചൂടായും

അറിയാറുണ്ടതിനെ..

     ....എങ്കിലും അത് തന്നെ ..

     ലാവയായെന്നെ ചുട്ടു പൊള്ളിച്ചതും .

23 comments:

Madhavikutty said...

....എങ്കിലും അത് തന്നെ ..

ലാവയായെന്നെ ചുട്ടു പൊള്ളിച്ചതും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ലാവയായ്‌ ചുട്ടുപൊള്ളിക്കുന്ന ഓര്‍മ്മകളെ,
മറക്കാന്‍ കഴിയട്ടെ!

ഏ.ആര്‍. നജീം said...

ചുട്ടുപൊള്ളുന്ന ലാവയായി , സുഖമുള്ള നൊമ്പരമായി , തണുപ്പായി , മഞ്ഞായി, മഴയായി ഓര്‍മ്മകള്‍ നമ്മെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും..
മൂകമായി ഓര്‍മ്മകള്‍ക്ക് മുന്നില്‍ കീഴടങ്ങുക തന്നെ ...

നീണ്ട ഇടവേളക്ക് ശേഷം തിരച്ചു വരവ് നന്നായി ... അഭിനന്ദനങ്ങള്‍..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നിശബ്ദ വഴിയില്‍ തനിച്ചിരിക്കുമ്പോള്‍

നനുത്ത വിരലാലെന്‍ ചുമലില്‍

പതുക്കെ തൊട്ടു നില്‍ക്കാറുണ്ടത്...

പ്രണയം... ഓര്‍മ്മകള്‍...

Mohanam said...

സുവര്‍ണ്ണ നൂലിലെ അക്ഷരങ്ങള്‍

അഭിനന്ദനങ്ങള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഓര്‍മ്മകള്‍...അതു ചിലപ്പോള്‍ നൊമ്പരപ്പെടുത്തും...ചിലപ്പോള്‍ തലോടലായി എത്തും..ചിലപ്പോള്‍ ഒരു ചെറു പുഞ്ചിരിയായി...

എങ്കിലും അതിന്റെ സുഖം അനിര്‍വചനീയമാണ്...നനുനനുത്ത ഓര്‍മ്മകള്‍ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു...സന്തോഷിപ്പിക്കുന്നു

നന്ദി ആശംസകള്‍!

Anilal Sreenivasan said...

nannayi..ormakalude anubhavathil navarasangalum kittum, alle..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഓര്‍മ്മകള്‍...

ലഹരിയായെന്നില്‍ നുരയാറുണ്ട്

ഞാനത് നുണയാറും

ടച്ചിങ്ങ്സ് ആയി സ്വപ്‌നങ്ങള്‍ എടുത്തോളു
അച്ചാര്‍ കിട്ടിയില്ലെങ്കില്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഓര്‍മ്മകളുടെ ചൂടും ചൂരും പെയ്യുന്നുണ്ടിവിടെ,

നന്നായി.

Manoraj said...

ഓർമകൾ ലഹരിയാണ്. മരിക്കാത്തതാണ്. വരികൾ നന്നായി

Pranavam Ravikumar said...

Nannaayi!!!

smitha adharsh said...

ശരിയാ..ഓര്‍മ്മകള്‍ ലഹരി തന്നെ..
സുനിലിന്റെ കമന്റ്‌ ഉഗ്രന്‍.

ഹാരിസ്‌ എടവന said...

ഓർമ്മകൾ ലഹരിയാണെങ്കിലും
ചിലത് നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും
അത്തരം ഓർമ്മകളിൽ
നിന്നൊളിച്ചോടാൻ ലഹരിയിലഭയം തേടുന്നവരുമുണ്ട്

Jishad Cronic said...

ഓര്‍മകള്‍ എന്നും ലഹരിയാണ്...

Anil cheleri kumaran said...

ശീതം എന്ന നാടന്‍ പദപ്രയോഗം ഇഷ്ടപ്പെട്ടു.

മനോഹര്‍ കെവി said...

ഓര്‍മ്മകള്‍...എനിക്കത് എപ്പോഴും നുരയുന്ന ലഹരിയാണ്... ഞാനത് നുണയുന്നു.. കവിത നന്നായി

jayanEvoor said...

ഓർമ്മകൾ....
നല്ല വരികൾ!

(ഓർമ്മകൾ എന്നെ ഒരു ഞാറ്റുവേലയിലെത്തിച്ചു http://jayandamodaran.blogspot.com/2010/07/blog-post.html)

perooran said...

ormmakal undayirikkanam.....

Madhavikutty said...

നജീം, നന്ദി. ഞാന്‍ ഇവിടുണ്ട്,കേട്ടോ .
രാമന്‍, ചുമലില്‍ തൊട്ടു നില്‍കാന്‍ അതും ആകാം.എന്റെ അദ്ധ്യാപിക Sr.Rose Peter ഉം ആകാം.:) (എന്റെ പ്രണാമം,ആ സ്നേഹമയിയായ അധ്യാപികക്ക്.എന്നും ഓര്‍ക്കുന്നു.)
മോഹനം,നന്ദിയുണ്ട്.
അനില്‍,സുനില്‍,ദിനേശ്,മനോരാജ്,രവി,സ്മിത,എല്ലാര്ക്കും ഇഷ്ടപെട്ടതില്‍ സന്തോഷം.
ജിഷാദ് ,ഹാരിസ്, മനുഷ്യന്‍ അല്ലെ;അവനു എന്തും ആകാമല്ലോ!!
കുമാരന്‍,അതെ ചില വാക്കുകള്‍ക്ക് പകരം ഇല്ല
മനോഹര്‍ജി,നന്ദി.പെരൂരനും നന്ദി.
ജയന്‍,ആ പോസ്റ്റ്‌ വായിച്ചു.കമന്റ്‌ ചെയ്തിട്ടുണ്ട്.
സോണ,ഞാന്‍ വായിച്ച് നോക്കാം.നന്ദി

Unknown said...

അദ്ധ്യാമായി ഇവടെ എത്തിയത് .....വെറുതെയായില്ല...
കൊള്ളാം നല്ല കവിത
ആശംസകള്‍!

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ സുഹൃത്തേ,
ഓര്‍മ്മകള്‍ക്ക്‌ പലതരം മണമാണ്‌.മണത്തെപിടിച്ച്‌ കവിതയാക്കിയാല്‍ ഓര്‍മ്മകളുടെ ഒരുപിടി നല്ല കവിതകള്‍ കിട്ടുമെന്ന്‌്‌ എനിക്കുതോന്നാറുണ്ട്‌.
ഇവിടെ താങ്കളെഴുതിയ കവിതയില്‍നിന്ന്‌ ജീവിതത്തിന്റെ മണം പരക്കുന്നു.
ഭാവുകങ്ങള്‍..

പ്രജ്ഞാപഥം said...

കള്ളനെപ്പോലെ പതുങ്ങിവന്ന് സ്വസ്തത കവര്‍ന്നെടുക്കുന്ന ഓര്‍മ്മകളെ മിന്നലിനെപ്പോലെഭയപ്പെടുന്നവനാണ് ഞാന്‍..എങ്കിലും കവിത നന്നായിട്ടുണ്ട്

NISHAM ABDULMANAF said...

ormakal marikathirikkatteeeeee