Monday, July 06, 2009

'വിശപ്പ്'

പട്ടിണിയുടെ സമൃദ്ധിയും പ്രണയത്തിന്റെ നോവും
അസ്തമിച്ചു..
ഇരുട്ടില്‍ വിശന്നു പൊരിഞ്ഞ ഞാന്‍
വിഷയ ദാരിദ്ര്യ ഭാണ്ഡവും പേറി ഭിക്ഷാടനത്തിന്..

ഒന്നും കൊടുക്കാനില്ലാത്തവരും
ഒന്നും വാങ്ങാനില്ലാത്തവരും
കൂട്ടിക്കിഴിച്ച്ച കണക്കുകളില്‍
എന്റെ വിശപ്പിന്റെ വിളി കുരുങ്ങി കിടന്നു..നിശബ്ദമായി

സങ്കലനവും വ്യവകലനവും
ഗുണനവും ഹരണവും
വികൃതമാക്കിയ ശരീരങ്ങള്‍്
എന്നെ കടന്നുപോയി.
ചോര ഇററാത്ത അവ എന്നെ അത്ഭുതപെടുത്തിയെന്കിലും
ആ വഴിയിലേക്ക്‌ തന്നെ ഞാനും ..

എന്നെയറിയാത്ത, ഞാനറിയാത്ത, വഴിയിലെങ്ങും
ആരും ആരെയും അറിയില്ലെന്നത് എന്നെ ഒറ്റപ്പെടുത്തി.
താന്‍ ആരെന്നു ചോദിയ്ക്കാന്‍ മറ്റാരുമില്ലാത്ത വഴിയില്‍
എല്ലാവരും താന്‍ ആരെന്ന് പറഞ്ഞുകൊണ്ടേയിരുന്നു

ഉറക്കെച്ചിരിച്ച എന്നെ കടന്നുപോയ
മുഷിഞ്ഞ മണമുള്ള വരണ്ട ഉഷ്ണക്കാറ്റു
ഉരസി മുറിപ്പെടുത്തിയിട്ടും
ഒഴുകിയിറങ്ങിയ ചോരക്ക്‌ മണമില്ലാതിരുന്നതാണ്
എന്നെ ആശങ്കപ്പെടുത്തിയത് .

ക്ഷീണിച്ച ഞാന്‍ ഉറങ്ങാന്‍ രാത്രി അന്വേഷിചെന്കിലും
വെളിച്ചത്തിന്ടെ നിറങ്ങള്‍ മാറിമറിഞ്ഞ വഴിയിലെങ്ങും
കറുത്ത വെളിച്ചത്തിനു ഇടമില്ലായിരുന്നു

തല ചായ്ക്കാന്‍ തണല്‍ തേടിയ ഞാന്‍
ഓടുന്ന മരങ്ങളുടെ ഓടിപ്പോകുന്ന നിഴലിനു
ഒപ്പമെത്താനാവാതെ തല കുനിച്ചു.

പിന്നീടെപ്പോഴോ വീണുപോയ എന്നെഭു‌മിക്കും വേണ്ടാതായി,
അസ്തിത്വമില്ലാതായ ഞാന്‍
ഭാരമുള്ള എന്റെ ശരീരവും താങ്ങി
എങ്ങോട്ടെന്നറിയാതെ ...........

32 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“എന്നെയറിയാത്ത, ഞാനറിയാത്ത, വഴിയിലെങ്ങും
ആരും ആരെയും അറിയില്ലെന്നത് എന്നെ ഒറ്റപ്പെടുത്തി.
താന്‍ ആരെന്നു ചോദിയ്ക്കാന്‍ മറ്റാരുമില്ലാത്ത വഴിയില്‍
എല്ലാവരും താന്‍ ആരെന്ന് പറഞ്ഞുകൊണ്ടേയിരുന്നു..“


അടയാളപ്പെടാതെ പോയ നിഴലുകള്‍?

Thus Testing said...

ഇങ്ങനെയൊരു വരള്‍ച്ച കവിതയുള്ള മനസിനു വിങ്ങലാണു. അതു നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍

Madhavikutty said...

പട്ടിണിയുടെ സമൃദ്ധിയും പ്രണയത്തിന്റെ നോവും അസ്തമിച്ചു.....

താരകൻ said...

“വെളിച്ചമസ്തമിച്ചു..ഞാനൊരു തളർന്ന
നിഴലായ് നിലം പതിച്ചു..“
ഈ കവിതവായിച്ചപ്പോൾ ഞാനറിയാതെ മൂളീപോയതാണ്.നന്നായിരിക്കുന്നു ആശംസകൾ.

murari-thanima.blogspot.com said...

പിന്നീടെപ്പോഴോ വീണുപോയ എന്നെഭു‌മിക്കും വേണ്ടാതായി,
അസ്തിത്വമില്ലാതായ ഞാന്‍
ഭാരമുള്ള എന്റെ ശരീരവും താങ്ങി
എങ്ങോട്ടെന്നറിയാതെ ...........
കൊള്ളാം

Madhavikutty said...

രാമചന്ദ്രന്‍ , അരുണ്‍ , സിനാന്‍ , താരകന്‍ , മുരാരി .... ഇഷ്ടപെട്ട വരികള്‍ എഴുതിയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ചേച്ചി ഈ കവിതയല്ലേ അന്ന് ഫ്രന്‍സ് ഓഫ് തൃശൂര്‍ സംഘടിപ്പിച്ച ചൊല്ല്കാഴ്ച്ചയില്‍ ചൊല്ലിയത്?അന്ന് കേട്ടു,ഇന്ന് വായിച്ചറിഞ്ഞു!വായന നല്‍കുന്ന സുഖം,കേട്ടതിനെക്കാളും ഹൃദ്യമായിരിക്കുന്നു.

Madhavikutty said...

സഗീര്‍ നന്ദി
അതെ . ഇതു തന്നെ അന്ന് അവതരിപ്പിച്ച കവിത

Vinodkumar Thallasseri said...

ഈ വരള്‍ച്ചയും തളര്‍ച്ചയും തന്നെ കവിതയുടെ ഉണര്‍ച്ച. നന്നായി.

Faizal Kondotty said...

Nice lines

വെള്ളത്തൂവൽ said...

പട്ടിണിയുടെ സമൃദ്ധിയും പ്രണയത്തിന്റെ നോവും അസ്തമിച്ചു.....ഇനീ പ്രവാസം,

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'ഇരുട്ടില്‍ വിശന്നു പൊരിഞ്ഞ ഞാന്‍
വിഷയ ദാരിദ്ര്യ ഭാണ്ഡവും പേറി ഭിക്ഷാടനത്തിന്..'


:)
റിസഷനല്ലേ..വെയ്റ്റൂ..

Manu said...

നന്നായിരിക്കുന്നു...
താങ്കളുടെ കവിതകളില്‍ ഏറ്റവും ശ്രദ്ധേയം ഇതാണെന്ന് എനിക്ക് തോന്നുന്നു
"കപടനാട്യത്തിനും, സത്യത്തിനും ഇടയില്‍ ആരെയാണ് സ്വീകരിക്കേണ്ടത്....."
സച്ചിദാനന്ദന്റെ പഴയകാല കവിത ഓര്‍മ്മ വന്നു

"തല ചായ്ക്കാന്‍ തണല്‍ തേടിയ ഞാന്‍
ഓടുന്ന മരങ്ങളുടെ ഓടിപ്പോകുന്ന നിഴലിനു
ഒപ്പമെത്താനാവാതെ തല കുനിച്ചു."
ഞങ്ങളും തല കുനിക്കട്ടെ ..........

Unknown said...

നന്നായിട്ടുണ്ട്...

ഒരു പ്രാവശ്യം എന്റെ ബ്ലോഗ് ഒന്ന് നോക്കണേ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പട്ടിണിയുടെ സമൃദ്ധിയും പ്രണയത്തിന്റെ നോവും
അസ്തമിച്ചു..
ഇരുട്ടില്‍ വിശന്നു പൊരിഞ്ഞ ഞാന്‍
വിഷയ ദാരിദ്ര്യ ഭാണ്ഡവും പേറി ഭിക്ഷാടനത്തിന്..


ഈ തുടക്ക വരികൾ മനോഹരമായിരിയ്ക്കുന്നു.ശരീരത്തിന്റെ വിശപ്പിനെ മാറ്റാൻ തലച്ചോറിന്റെ വിശപ്പിനെ തന്നെ ആദ്യം മാറ്റേണ്ടതുണ്ട്.അറിയുകയും പ്രതികരിയ്ക്കുകയും ചെയ്യുമ്പോളാണു എന്നെന്നേയ്ക്കുമായി വിശപ്പില്ലാതാകാനുള്ള വഴി തുറന്നു വരുന്നത്.പണ്ട് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു കവിത ഉണ്ടായിരുന്നു.

“പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ..
പുത്തനൊരായുധമാണു നിനക്കതു പുസ്തകം കൈയിലെടുത്തോളൂ”


മാധവിക്കുട്ടിയുടെ കവിത വായിച്ചപ്പോൾ ഇത് ഓർമ്മ വന്നു.

നന്നായി എഴുതിയിരിയ്ക്കുന്നു.അവിചാരിതമായിട്ടാണു ഈ ബ്ലോഗ് കണ്ടത്.വീണ്ടും കാണാം.ആശംസകൾ!

Madhavikutty said...

thallasseri,ഫൈസല്‍ ,വെള്ളത്തൂവല്‍ ,മനോഹര്‍, കെ പി സുകുമാരന്‍, ഹൃദയപൂര്‍വ്വം നന്ദി . സുനില്‍ കൃഷ്ണന്‍ ആ കവിതാശകലം ഓര്മപ്പെടുത്തിയതിനും നന്ദി . വഴിപോക്കന്‍ :)

Sureshkumar Punjhayil said...

Angine engottenkilum pokenda ketto. ivide thanne venam.... Ithu polulla kavithakalumayi.

Manoharam... Ashamsakal...!!!

മണിലാല്‍ said...

ബ്ലോഗ് നന്നായിട്ടുണ്ട്.ആശംസകള്‍.കണ്ണിന് സുഖം തരുന്നവിധം...ബ്ലോഗ് ലെയൌട്ട് ചെയ്യൂ...

Anonymous said...

came here thru manovibhranthikal.gadyakavithakal enikku vasamilla.enkilum athinte pirakile vikaram manassillakkunnu.

Raman said...

പട്ടിണിയുടെ സമൃദ്ധിയും പ്രണയത്തിന്റെ നോവും
അസ്തമിച്ചു..
ഇരുട്ടില്‍ വിശന്നു പൊരിഞ്ഞ ഞാന്‍
വിഷയ ദാരിദ്ര്യ ഭാണ്ഡവും പേറി ഭിക്ഷാടനത്തിന്..

Malayaala saahithyathile ellavarum ippol bikshaadanathilaanu.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

താന്‍ ആരെന്നു ചോദിയ്ക്കാന്‍ മറ്റാരുമില്ലാത്ത വഴിയില്‍

ഇത് ദോഹയില്‍ .. വഴിയിലൂടെ നടക്കുമ്പോള്‍ ...പലപ്പോഴും എനിക്ക് തോന്നുന്നത് ..

തോന്നലുകള്‍ക്കൊടുവില്‍
ഓടിയൊളിക്കാന്‍ തീവ്രമായി ചിന്തിക്കുമ്പോള്‍
ഉഷ്ണക്കാറ്റില്‍ നിന്നും
ചെറുങ്ങനെ കുളിരുന്ന ഈറന്‍ കാറ്റിലേക്ക്
മണലാരണ്യത്തില്‍ നിന്നും
പുല്‍ ത്തകിടിയിലേക്ക്
സ്നേഹ ശൂന്യതയില്‍ നിന്നും
പ്രണയ സമൃദ്ധിയിലേക്ക്
ദാഹിച്ചു പരവശനായി നോക്കുമ്പോള്‍
റിയാലിന്റെ തലോടല്‍
എന്നെ പിന്നോട്ട് വലിക്കുന്നു ..

Madhavikutty said...

സുരേഷ്,മൈത്രേയി,മാര്‍ജാരന്‍,സുനില്‍,രാമന്‍,
അഭിപ്രായം അറിയിച്ചതിനു നന്ദി.ആശംസകള്‍്

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജൂലൈക്കു ശേഷം ഇന്നാണോ ബ്ലോഗ് നോക്കുന്നത് മാധവിക്കുട്ടീ?

-സുനിൽ

★ Shine said...

ആദ്യമായാണിവിടെ. കവിതകൾ വായിച്ചു. ഹ്രദയമെന്നോട്‌.. എന്ന കവിത കൂടുതൽ ഇഷ്ടമായി.

ഹാരിസ്‌ എടവന said...

ആദ്യാത്തെ
വായന
നന്നായി

jayanEvoor said...

നല്ല വരികള്‍...

"സങ്കലനവും വ്യവകലനവും ...."
ഈ വാക്കുകള്‍ ഞാന്‍ എന്നെ മറന്നുപോയിരുന്നു.... പള്ളിക്കൂടം വീണ്ടും ഓര്‍മയില്‍ വന്നു.

നന്ദി!

poor-me/പാവം-ഞാന്‍ said...

വന്നു ,വായിച്ചു.

ഒഴാക്കന്‍. said...

ആദ്യമായാണിവിടെ,ഇഷ്ടമായി.!!

Madhavikutty said...

ഹാരിസ്,ജയന്‍,പാവം ഞാന്‍,ഒഴാക്കന്‍ (ക്ഷമിക്കു വല്ലാത്ത പേരിടല്‍!),കുട്ടേട്ടന്‍ നന്ദി അറിയിക്കുന്നു അഭിപ്രായങ്ങള്‍ക്ക്.

Cm Shakeer said...

ഈ കവിത ഏറെ ഇഷ്ട്ടപ്പെട്ടു.
വിശപ്പ് അത് ആത്മാവിന്റേതായാലും, ആമാശയതിന്റേതായാലും അതിന്റെ വേദന നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ !

ജെ പി വെട്ടിയാട്ടില്‍ said...

""ഒന്നും കൊടുക്കാനില്ലാത്തവരും
ഒന്നും വാങ്ങാനില്ലാത്തവരും
കൂട്ടിക്കിഴിച്ച്ച കണക്കുകളില്‍
എന്റെ വിശപ്പിന്റെ വിളി കുരുങ്ങി കിടന്നു..നിശബ്ദമായി ""
nannaayirikkunnu sahodari kavitha.
പണ്ട് ഞാന്‍ ഭാരതത്തിന് വെളിയിലായിരുന്നപ്പോള്‍ എന്നെ സ്വാധീനിച്ചത് ദോഹയിലുള്ള സപ്നാ അനുവിന്റെ ബ്ലൊഗെഴുത്തായിരുന്നു.
അന്ന് ഞാന്‍ സ്വപ്നം കാണാറുണ്ട് എങ്ങിനെ ഒരു എഴുത്തുകാരനാകാം എന്ന്.
രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് എന്റെ സ്വപ്നം പൂവണിഞ്ഞത്.
++ ഇപ്പോ‍ള്‍ തേജസ്വിനിയുടെയും, സുകന്യയുടേയും മറ്റും കവിത വായിച്ചപ്പോള്‍, ഇപ്പോള്‍ മാധവിക്കുട്ടിയുടേയും കവിത വായിച്ചപ്പോള്‍ ഞാന്‍ വിചാരിക്കുന്നു.
+++ എങ്ങിനെ എനിക്കും നാല് വരി കവിതയെഴുതാന്‍ പറ്റുമെന്ന്.
എഴുത്ത് ഈശ്വരന്റെ വരദാനമായി ഞാന്‍ കരുതുന്നു. എന്റെ വേദനകള്‍ ഇല്ലാതാകുന്നു. ഞാന്‍ എഴുതാന്‍ തുടങ്ങുമ്പോള്‍.
വയസ്സായില്ലേ രോഗങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ ഒരു പരിധി വരെ എഴുത്തും വായനയും കരുത്ത് പകരുന്നു.
++++ ഇമെയില്‍ അഡ്രസ്സ് പ്രൊഫൈലില്‍ കണ്ടില്ല കൂടുതല്‍ ക്ഷേമാന്വേഷണങ്ങള്‍ നടാത്താന്‍.
തൃശ്ശൂര്‍ പൂരം ഏപ്രില്‍ 225ന്. ക്ഷണിക്കുന്നു. എന്റെ ഗൃഹം പൂരപ്പറമ്പില്‍ നിന്നും 500 മീറ്റര്‍ മാത്രം

Prajeshsen said...

pattini nalla manam ulla vakanu oppam kannerinte gandham ulla aasayavum