Monday, February 23, 2009

കൂട്ട്

എന്റെ നെഞ്ചിലെ ആളിപ്പടരുന്ന തീയിലേക്ക്
നീ പകർന്നത് ചുവന്ന കനലുകള്‍്
നോവിന്റെ നിഴൽ‌പ്പാടുകളിൽ പിച്ച വയ്ക്കുമ്പോള്‍്
നീ ഒഴുക്കിയത് വഴുവഴുത്ത മിഴിനീര്‍്
നേരിന്റെ വ്യാകരണം പഠിക്കുമ്പോള്‍്
നിനക്ക് നിറയെ അക്ഷരത്തെറ്റുകള്‍്
നഷ്ടസ്വപ്നങ്ങളുടെ നീലത്താഴ്വരയില്‍്
നീ തിരഞ്ഞത് നിശാഗന്ധിയുടെ വെളുത്ത പൂക്കള്‍്
നിനവിന്റെ ചൂരുള്ള നനുത്ത പൂവുകള്‍്;
നീയവ ഇറുത്തു കളയുകയായിരുന്നു
ഒടുവില്‍്,
നൊമ്പരത്തിന്റെ അപസ്മാരത്തിരകളില്‍്
കൊഴിഞ്ഞു പോയവരില്‍് നീയും!

12 comments:

Vinodkumar Thallasseri said...

എല്ലാ കൂട്ടുകളും കൂട്‌ വിടുന്നു. ഒഴിഞ്ഞ കൂട്ടില്‍ ഞാനും പിന്നെ.... പഴമ്പാട്ടുകാരന്‍.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അത്രമേല് നീ എന്നെ സ്നേഹിച്ചിരുന്നെങ്കില് എന്തിനു നീ‍യെന്നെ വിട്ടകന്നു!എന്ന ഒരു വരിയാണ്‌ ഈ കവിത വായിച്ചു കഴിഞ്ഞപ്പോള്‌ എനിക്ക് ഇവിടെ കുറിക്കാന്‌ തോന്നിയത്.വളരെ നാലുകള്ക്ക് ശേഷം ഇവിടെ തിരിച്ചെത്തിയതിനും ഈ കവിത ഇവിടെ കുറിച്ചതിനുമഭിന്ദനം!ഇനിയും തുടറ്ന്നെഴുതുക.

aneezone said...

nice one

പകല്‍കിനാവന്‍ | daYdreaMer said...

എന്റെ നെഞ്ചിലെ ആളിപ്പടരുന്ന തീയിലേക്ക്..

Malayali Peringode said...

ഒടുവിൽ,
നൊമ്പരത്തിന്റെ അപസ്മാരത്തിരകളിൽകൊഴിഞ്ഞു
പോയവരിൽ
നീയും!

Manu said...

കൊലക്കത്തിക്കും തോക്കുകയറിനുമ് ഇടയില്‍ നിന്ന് മുറിവേറ്റ ഹൃദയത്തിന്റെ ആര്‍ത്തനാദം....

നന്നായിരിക്കുന്നു...

ചില ബിംബങ്ങള്‍ അല്പം കൂടി നന്നാക്കാമായിരുന്നു .......

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“നഷ്ടസ്വപ്നങ്ങളുടെ നീലത്താഴ്വരയിൽനീ തിരഞ്ഞത് നിശാഗന്ധിയുടെ വെളുത്ത പൂക്കൾ“

ചിലരങ്ങനെയാണ്...
ചിലത് അങ്ങനെയാണ്...

മുജീബ് കെ .പട്ടേൽ said...

ചേച്ചി, നന്നായിരിക്കുന്നു.

Madhavikutty said...

പ്രിയപ്പെട്ട പഴമ്പാട്ടുകാരൻ,സഗീർ,അനീസ്,പകൽകിനാവൻ,മലയാളി,
മനോഹർജി,രാമചന്ദ്രൻ,മുജീബ്...
അഭിപ്രായങ്ങൾക്കും ആശംസകൾക്കും നന്ദി അറിയിക്കട്ടെ.
മനോഹർജി,ബിംബങ്ങൾ മനസ്സിൽ തോന്നിയപോൽ പകർത്തുകയായിരുന്നു.നന്നാക്കാൻ ശ്രമിക്കാം, മനസ്.
സ് നേഹപൂർവം
മാധവിക്കുട്ടി.

ബെന്യാമിന്‍ said...

good good

Noushad Vadakkel said...

.ഇന്റെര്നെറ്റ്‌ യുഗത്തിലെ അനിവാര്യതയായി ബ്ലോഗ്‌ മാറുമ്പോള്‍ ഏറ്റവും പുതിയ ചില മാറ്റങ്ങള്‍ ബ്ലോഗ്‌ തീമുകളിലും വേണം .ഈ ബ്ലോഗിന് നല്ലൊരു template നല്കുമല്ലോ .
(യാഥാസ്ഥിതിക template കളുടെ കാലം കഴിഞ്ഞു )
എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട്
ബ്ലോഗു വായനക്കിടയില്‍ എത്തിപ്പെട്ട ഒരു നവ ബ്ലോഗ്ഗര്‍

e s satheesan said...

rare images ,thank u