Tuesday, February 06, 2007

നെരിപ്പോട്

നെരിപ്പോടെരിയുന്നതു
ചൂടു നല്‍കുന്നു വെളിച്ചവും.
നെരിപ്പോടിലെരിയുന്നതു
കനലല്ലത് എന്റെ ഹൃദയമോ!..‍
മുറയ്ക്കു വീശുന്നുണ്ടാരോ
ചൂടുമേറുന്നു ചുറ്റിലും
തണുപ്പു മാറുന്നുണ്ടെന്നാല്‍
കരിയുന്നതോ ഹൃദയവും.

9 comments:

Madhavikutty said...

മുറയ്ക്കു വീശുന്നുണ്ടാരോ..

G.MANU said...

നെരിപ്പൊട്‌ തന്നെയാണു ഹൃദയം.. നന്നായി

Unknown said...

കനലല്ലത് എന്റെ ഹൃദയമോ!..nalla upama

ഏറനാടന്‍ said...

:))
മറ്റൊരു മാധവിക്കുട്ടിയായി സാഹിത്യലോകത്ത്‌ പ്രസിദ്ധി നേടട്ടെയെന്നാശംസിക്കുന്നു.

Unknown said...

സ്വയമൊരു നെരിപ്പോടായ്
കത്തുന്നൊരു മാനവന്‍
എന്തു ചൊല്ലേണ്ടൂ? കാക്കാം
മഴ നെരിപ്പൊടണയ്ക്കുവാന്‍.

Madhavikutty said...

സലിം,മനു,ഏറനാടന്‍,പൊതുവാ‍ളന്‍,
എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.

സാരംഗി said...

'നെരിപ്പോട്‌' ഇഷ്ടമായി. ഹൃദയം എരിയുന്നതിന്റെ ചൂടും വെളിച്ചവും മറ്റുള്ളവര്‍ക്കു പകരുന്നതും ഒരു രസമല്ലെ..എന്നിട്ട്‌ ആരും കാണാതെ എവിടെയെങ്കിലും ഇരുന്ന് നാലു വരി എഴുതുമ്പോള്‍ അതിലും രസം...വായിയ്ക്കുന്നവര്‍ വളരെ നന്നായി എന്നു പറയും..അപ്പോഴും എരിഞ്ഞു കരിഞ്ഞ പാവം ഹൃദയത്തെ ആരും അറിയാതെ പോകും..

Peelikkutty!!!!! said...

നല്ല ഭാവന.

Prajeshsen said...

നന്നായി....ഹൃദയം എരിയുന്ന നെരിപ്പോട്