ഓര്‍മ്മകള്‍...
ലഹരിയായെന്നില്‍ നുരയാറുണ്ട്
ഞാനത് നുണയാറും
    വെളിച്ചം നിഴലായി വീഴും 
    നിശബ്ദ വഴിയില്‍ തനിച്ചിരിക്കുമ്പോള്‍ 
    നനുത്ത വിരലാലെന്‍ ചുമലില്‍ 
    പതുക്കെ തൊട്ടു നില്‍ക്കാറുണ്ടത്
ഇടയുന്ന അക്ഷരങ്ങളില്‍ 
ഇരുണ്ട രാത്രി നിഴല്‍ വിരിക്കുമ്പോള്‍ 
അലിയും വാക്കിന്‍ കുളിര്‍ നിലാവായ് 
പതുങ്ങി വരാറുണ്ടത്
    അഴികള്‍ക്ക് കുറുകെ പെയ്യും മഴനൂലുകള്‍ക്ക് 
    കടം കഥയുമെറിഞ്ഞു
    തണുത്തു നില്‍ക്കുമ്പോള്‍
    കനലിന്‍ സ്നേഹചൂടായെന്നെ 
    പതിയെ വരിഞ്ഞു നില്‍ക്കാറുണ്ടത്
വരണ്ട ചൂടിലുരുകുമ്പോള്‍
പെയ്തിറങ്ങും മഞ്ഞായും
ചുരുണ്ട് ശീതത്തില്‍ ഉറയ്ക്കുമ്പോള്‍
ഉരുക്കും ചോരച്ചൂടായും
അറിയാറുണ്ടതിനെ..
     ....എങ്കിലും അത് തന്നെ ..
     ലാവയായെന്നെ ചുട്ടു പൊള്ളിച്ചതും .