പിരിഞ്ഞു പോയൊര
കുരുന്നു പക്ഷികള്‍
കവര്‍ന്ന സ്നേഹത്തിന്
തണലില്‍
ഞാനിന്ന് അലയുന്നെങ്കിലും
അറിയുന്നു നീയെന്‍
അരികിലെന്നതും
അകലെയല്ലതും
അകലും സ്നേഹത്തിന്‍
കനലില്‍
പൊള്ളു മ്പോള്‍
കുളിരും തൂമഞ്ഞായ്
ഹൃദയം തന്നു നീ
അറിയുന്നു ഞാനിന്നറിയുന്നു നീയെന്‍
അരികിലെന്നതും പിരിയില്ലെന്നതും
ഒടുവിലെന്റെയീ
കളിമരക്കൊമ്പില്‍
ഉറഞ്ഞ ചില്ല യില്‍
കുരുന്നു കൂടതില്
ചിനു ചിനെ പെയ്യും
മഴയിലങ്ങോളം
തുളുമ്പും സ്നേഹത്തിന്‍
പളുങ്ക് പാത്രത്തില്
ഉറവ വറ്റാത്ത
ഹൃദയവും പിടിച്ചരികെ നീയെന്റെ
അരികെ തന്നെയായിരിക്കുകെൻ സഖീ
http://www.youtube.com/watch?v=KqGpbYRzMfE
9 comments:
ഉറവ വറ്റാത്ത ഹൃദയവും പിടിച്ചരികെ
എന്‍ അരികത്ത് തന്നെയായിരിക്കു സഖീ
ഉം..ഈ പുല്ലായില്‍ തന്നെണ്ട്.
അനുനിമിഷം പൊലിയാൻ തീരമടുക്കുമൊരു
ചിരാതിൻ നാളമത് ഞാനായ്നിനക്കു കരുതിയ രാഗം..............:)))
ചിനു ചിനെ പെയ്യും മഴ pole.....!
ആ അകല്‍ച്ചക്ക് തന്നെ
വല്ലാത്തൊരു അടുപ്പം !
("അകലെയല്ലതും" ഇതില്‍ ഒരക്ഷരം അകന്നുപോയോന്നൊരു സംശയം)
ആശംസകള്‍
ഉറവ വറ്റാത്ത ഹൃദയവും പിടിച്ചരികെ
എന്‍ അരികത്ത് തന്നെയായിരിക്കു സഖീ
കൊള്ളാം...
അറിയുന്നു നീയെന്‍
അരികിലെന്നതും
അകലെയല്ലതും
ezhuthiyathellam sasanthosham sweekarichirikkunnu
eeee ganam ente jeevitham ano?madhavikutty nigal ith anubavikathe engane ezhuthan kazhinu,njn ariunu ith ente jeevithaman
Post a Comment