Friday, November 12, 2010

എന്‍ മഴ

തൊടിയിലെ ഓലയില്‍ നൂലായിറങ്ങി
പിന്നൊരുപാടു മുത്തായി പൊഴിയുന്നതെന്‍ മഴ
ഇരുളുന്ന മാനത്തൂന്നരുവിയായ് ഒഴുകിയീ
പുതു മണ്ണിന്‍ ദാഹത്തി ന്നറുതിയായെന്‍ മഴ

   നിഴലായി മഴ പിന്നെ കാറ്റായി മഴ
   എന്റെ ഒരു നൂറു ദുഖത്തിന്നലയായി ഒരു മഴ
  ചിരിയായി മഴ കുഞ്ഞു ചിന്തയായും തിങ്ങി
  നിറയുന്ന മനസ്സിന്റെ സ്ഫുരണമായും മഴ

നോവിന്റെ ഈണങ്ങള്‍ മൂളുന്നതെന്‍ മഴ
നോവായ നോവിലൂടൊഴുകുന്നതെന്‍ മഴ
അലയായി മഴ നീണ്ട പുഴയായി മഴ
പിന്നെ പുഴ ചെന്ന് ചേരുന്ന കടലായി ഒരു മഴ

പറയുവാന്‍ ഏറെയുണ്ടെന്ന് ഞാന്‍ മഴയോട്
പറയാതെ തന്നെ ഒട്ടറിയുമെന്നീ മഴ  
അറിയാതെ ഒഴുകുന്നതറിവായി ഒഴുകുന്ന
തൊരു കൊച്ചു നൂലായി പൊഴിയുന്ന  എന്‍ മഴ

21 comments:

Madhavikutty said...

..അലയായി മഴ നീണ്ട പുഴയായി മഴ
പിന്നെ പുഴ ചെന്ന് ചേരുന്ന കടലായി ഒരു മഴ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആര്‍പ്പുവിളികളോടെ
ആഘോഷമായി വന്ന്
ആര്‍ഭാടത്തോടെ
അലയായ് പെയ്ത്
അവസാനം
അലമ്പായിത്തീര്‍ന്ന
അപായമഴ!!
(കഴിഞ്ഞ ആഴ്ച നാട്ടിലെ മഴ ഇങ്ങനെ ആയിരുന്നത്രേ)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മഴയാണ്, മഴ..
നനുനനുങ്ങിനെ
നനഞ്ഞിറങ്ങും മഴ.
നനഞ്ഞാലും നനയില്ലെന്ന
ചേമ്പിലച്ചിരിയില്‍
ഇക്കിളിയിട്ട്
മണ്ണില്‍ കുളിരുന്ന മഴ”

Madhavikutty said...

ismail,raman nandi.beautiful words of 'mazha'..

ചാണ്ടിച്ചൻ said...

മാധവി കുട്ടി വയലാര്‍ രാമവര്‍മയുടെ ആരെങ്കിലുമാണോ??? അത്രയും കാവ്യഭംഗി ഉള്ളത് കൊണ്ട് ചോദിച്ചതാ...നല്ല കവിത...

ഏ.ആര്‍. നജീം said...

എത്ര കണ്ടാലും മതി വരാത്ത കാഴ്ചകള്‍ ആണ് മഴ , ആകാശം , കടല്‍ ഒക്കെ ...
ഓരോ തവണയും നമ്മുക്ക് നിര്‍വചിക്കാനാവാത്ത ഭാവങ്ങള്‍ തന്നെയാണ് അവയ്ക്ക്..
മഴക്കും അതെ.. ചിലപ്പോ ലാസ്യം മറ്റു ചിലപ്പോ പ്രണയം പിന്നെ ചിലപ്പോള്‍ ഭീകരം..
മഴയുടെ മറ്റൊരു ഭാവം മാധവികുട്ടി മനോഹരമായി വാക്കുകള്‍ കൊണ്ട് വരച്ചു .. അഭിനന്ദനങ്ങള്‍..!!

Madhavikutty said...

നജീം സന്തോഷമുണ്ട് നല്ല വാക്കുകള്‍ക്ക് .ഇഷ്ടപ്പെട്ടതിനും.
സിജോയ് , ബന്ധം ഉണ്ടോന്നു ചോദിച്ചാല്‍ പറയില്ല. . പക്ഷെ ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ കവിത മനസിലാവുമെന്ന്. ഇഷ്ടപ്പെടുമെന്ന്. അതിനൊരു നന്ദി.എല്ലാരും സന്തോഷയിരിക്കട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തൊടിയിലെ ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടെ മണ്ണില്‍ പതിക്കുന്ന ചെറിയ മഴത്തുള്ളികള്‍ വളര്‍ന്ന് വലിയൊരു മഴയാകുന്നതു പോലെ മനോഹരമായ ഒരു അനുഭവം...!

പുതുമണ്ണിന്റെ ഗന്ധമുള്ള ആ മഴ എങ്ങോ നഷ്ടമായോ?
നല്ല കവിത

ആശംസകള്‍..!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ചെമ്മേ പെയ്യുന്ന മഴയുടെ
ഈ മാസ്മരീക ഭാവങ്ങളില്‍ ...
നന്നേ കുളിര്‍ന്നു വിറക്കുന്നു ...

ശ്രദ്ധേയന്‍ | shradheyan said...

പോക്കുമഴയുടെ വന്യലാവണ്യവും ഏറ്റുവാങ്ങി മടങ്ങിയെത്തിയേ ഉള്ളൂ. വിരഹത്തിന്റെ ദുഖ:മഴ മറക്കാന്‍ ബൂലോകത്തിറങ്ങി മാധവിക്കുട്ടിയുടെ മഴക്കവിതയില്‍ മുങ്ങിയപ്പോള്‍ തെല്ലൊരാശ്വാസം!

മഴയുടെ കുളിരുള്ള കവിത.

ഡി .പ്രദീപ് കുമാർ said...

ഈ മഴയിൽ കുളിക്കാൻ മോഹം.കവിത നന്ന്.

മഴവില്ലും മയില്‍‌പീലിയും said...

നല്ലമഴ

മേല്‍പ്പത്തൂരാന്‍ said...

മഴ എന്റെ ജീവിതത്തിലും ,സുഖ,ദുഃഖങ്ങൾക്കെല്ലാം കൂട്ടായി ഈ മഴ എത്താറുണ്ട് , ഒരു ചെറിയ ചാറ്റൽ മഴ.........

മേല്‍പ്പത്തൂരാന്‍ said...

മഴ എന്റെ ജീവിതത്തിലും ,സുഖ,ദുഃഖങ്ങൾക്കെല്ലാം കൂട്ടായി ഈ മഴ എത്താറുണ്ട് , ഒരു ചെറിയ ചാറ്റൽ മഴ.........

Unknown said...

നീയൊരു തീ മഴയി പെയ്യ്താലും
നിന്നില്‍ അലിയാനു എനില്‍ തിടുക്കം

Madhavikutty said...

ellarkum nandi...chandikunju...ramavarmayumayi bandam undenu paranjal prasnam..illennu paranjaalum :)

arun learns to write said...

its just awesome...
beautiful words....!!!
your lines hav brought me back the nostalgia....
nice keep writing...
regards...

JALEEL.T said...

NANNAAYITUUNDE. NALLA VARIKAL.


YENIKKUM INNU MAZHAYODAANU KOODUTHAL ISHTTAM ...... BCZ

INDIA A CULTURAL MONUMENTS OF WORLD said...

കുറെ വര്‍ഷങ്ങള്കുസേഷം ഞാന്‍ ജനിച്ചു വളര്‍ന്ന വീടിലേക്ക്‌ ഇന്ന് പോയി .ഓടിട്ട ഒരു പഴയ വീട് .എപ്പോള്‍ ആരും അവിടെ താമസമില്ല . ആക e കാടു മൂടികിടക്കുന്നു അതിന്റെ ഇരയച്ചലില്‍ നിന്നും വീഴുന്ന മഴവെള്ളത്തിന്റെ സബ്ദം പലപ്പോഴും ഒരു താരാട്ടു പാട്ടായി എന്നെ തഴുകി ഉറക്ക്യ്യിടുണ്ട് .aa mazha eppozhum oru nanutha sparsamayi ente aathmavine thazhukunnu

Saji Prahladan said...

ഇനിയും പെയ്യട്ടെ മഴ.. ഇതുപോലെ ചറ പറാന്നു....

Orchid said...

"പറയുവാന്‍ ഏറെയുണ്ടെന്ന് ഞാന്‍ മഴയോട്
പറയാതെ തന്നെ ഒട്ടറിയുമെന്നീ മഴ"

മനോഹരമായിരിക്കുന്നു!
എനിക്കും മഴയ്ക്കും തമ്മിലുള്ള ആത്മബന്ധത്തിൽ മൗനം പോലും വാചാലം!