ഹൃദയമെന്നോട് ;
ഇനിയുമേറേ വയ്യെനിക്കെന്റെ
ചുമലു തളരുന്നീ..
കനമുള്ള നിന്നെപ്പേറി.
എനിക്കു പറയുവാനുള്ളത് ;
താണ്ടാന്‍ ദൂരമില്ലാതെ
ചിന്തകള്‍ വഴിമുട്ടുമ്പോള്‍,
താങ്ങാന്‍ വായുവില്ലാതെ
നിശ്വാസങ്ങള്‍ അടര്‍ ന്നുവീഴുമ്പോള്‍,
എഴുതാനും പറയാനും വാക്കില്ലാതെ
മനസ്സഴിയുമ്പോള്‍,
ഒന്നുമുരിയാടാതൊഴിയാം..
പൊറുക്ക അതുവരേക്കും.
15 comments:
ഹൃദയവും ഹൃദയവും
തമ്മിലെങ്ങനെ സംവദിക്കും?
കത്തിലൂടെയോ, ഫോണിലൂടെയോ
അതോ...
ഈമെയില്‍/ചാറ്റിംഗിലോ
ബ്ലോഗിലോ??
എനിക്കു പറയുവാനുള്ളത്..
താണ്ടാന്‍ ദൂരമില്ലാതെ
ചിന്തകള്‍ വഴിമുട്ടുമ്പോള്‍,
താങ്ങാന്‍ വായുവില്ലാതെ
നിശ്വാസങ്ങള്‍ അടര്‍ ന്നുവീഴുമ്പോള്‍,
എഴുതാനും പറയാനും വാക്കില്ലാതെ
മനസ്സഴിയുമ്പോള്‍...
ഒന്നുമുരിയാടാതെ ഒരു പരിഹാരവും നിര്‍ദ്ദേശിക്കാതെ കേട്ടിരിക്കുന്നതിന് പോലും ഒരു ഹൃദയം ലഭിക്കാതായി തുടങ്ങിയിരിക്കുന്നു. ഹൃദയങ്ങള്‍ക്ക് വളരേ പെട്ടൊന്ന് മനം മടുക്കുന്നു.
മാധവിക്കുട്ടി നല്ല ചിന്ത. ഒത്തിരി ഇഷ്ടമായി.
നല്ല ചിന്ത
ഏറനാടന്‍,
അതിത്തിരി അതീന്ദ്രിയ(രഹസ്യം)മാണു.വേണമെങ്കില്‍ പറഞ്ഞുതരാം..(ഹ ഹ)
ഇത്തിരിവെട്ടം,
ഇഷ്ടപ്പെട്ടതില്‍ സന്തോഷം.നമ്മള്‍ പോകുന്നതു അങ്ങോട്ടൂ തന്നെ.പിന്നെ പ്രതീക്ഷ എന്നൊന്നുള്ളതു ഊര്‍ ജ്ജമാക്കാം.മറ്റെന്ത്?
അരീക്കോടന്‍,
സന്തോഷം.ആകെ സ്വന്തമായുള്ളതു ചിന്ത മാത്രം! അതെങ്കിലും നന്നാക്കാന്‍ ശ്രമിക്കാം.
:)
നന്നായീട്ടുണ്ട്ട്ടോ മാധവികുട്ടീ.
"എഴുതാനും പറയാനും വാക്കില്ലാതെ
മനസ്സഴിയുമ്പോള്‍,"
വേണ്ട അങ്ങനെയൊരു നിമിഷം വരണ്ട.
വിഷ്ണു പ്രസാദിന്റെ ചിരിക്കും,ആവനാഴിയുടെ സ് നേഹത്തിനും നന്ദിയുണ്ട്.കേട്ടോ.
കവിത അനുഭവമാണ്,കനലാണ്,ചിലപ്പോഴെങ്കിലും പൊള്ളുന്നുണ്ട്..
ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കവിത...
nalla kavitha
കവിത മൂകമായീ എന്തൊക്കെയോ സംസാരിക്കുന്നു എഴുത്തുകാരീ.:)
വീണ്ടും ...കവിത അനുഭവിച്ച സഹീര്‍ രഞ്ജിത് ശിശു വേണുചേട്ടന്‍ ..എല്ലാവര്‍ക്കും ആശംസകള്‍.അല്ലാതെന്തു പറയാന്‍.വേണുചേട്ടാ,സന്തോഷം.വാചാലമൌനം കണ്ടെത്തിയതില്‍.
onnum uriyadathe ozhiyam.
angine oru avastha varathirikkatte.
kandethan ithiri vaikiyo? Radhakrishaneyum, maadhavikkutty yeyum oru pole istappedunna oral..ente karyam anu kto paranjath..welcome to my orkut
http://www.orkut.com/Profile.aspx?uid=9292153915453578163
nalla kavitha..thudarnnum ezhuthuka :)
ethra manoharamaaya varikal!!!! orupaatishtamayi. snehaasamsakal!!!!
Post a Comment