ഞാന്‍ എഴുതുകയായിരുന്നു..
അക്ഷരങ്ങള്‍ ചേര്‍ത്ത്
വാക്കുകള്‍ പെറുക്കി
വാക്യങ്ങള്‍ അതിരാക്കി..
താളുകള്‍ പിടഞ്ഞു വീണു..
മുറിപ്പെട്ട്... ചോരയിറ്റി..
ചിലവ പഞ്ഞിത്തുണ്ട് പോല്‍
പിഞ്ഞിയിരുന്നു... വായിക്കാനാവാത്തവിധം.
ചേറുമണം പേറുന്ന ഉറച്ച ചുവടുകള്‍
ചവിട്ടിയെറിഞ്ഞ മറ്റു ചിലവ..
ഇനിയുമൊന്നില്‍ വരകള്‍ മാത്രം..
വരകള്‍ ചേര്‍ന്ന് നിറയെ
വെളുത്ത ചിത്രങ്ങളും..
പതഞ്ഞു പൊങ്ങുന്ന ആ പാല് വെണ്മ
അന്ധതയായി ചൂഴ്ന്നിറങ്ങും മുന്‍പ്,
വഞ്ചന ചുരുക്കാത്ത,
കപടത മെരുക്കാത്ത,
അരുത് എരിക്കാത്ത,
അതിരു ചുരുക്കാത്ത,
അലിവ് നനയിച്ച,
നേരു കനപ്പിച്ച,
ഉയിരിന്റെ ചൂടുള്ള ഒന്നിനായി
തണുപ്പരിച്ച ഏടുകള്‍ തിരഞ്ഞ യാത്ര..
11 comments:
"ഉയിരിന്റെ ചൂടുള്ള ഒന്നിനായി
തണുപ്പരിച്ച ഏടുകള്‍ തിരഞ്ഞ യാത്ര.."
ആദ്യമായാണിവിടെ.
വളരെ നല്ല വരികള്‍.
-സുല്‍
എഴുത്തും ഒരു സംഹാരക്രിയ ആണൊ, അത് സൃഷ്ടിക്രിയയാവേണ്ടേ?
-പാര്‍വതി.
പ്രിയപ്പെട്ട സുല്‍,പാര്‍വതി,
അഭിപ്രായങ്ങള്‍ക്ക് വളരെയധികം നന്ദി.
പാര്‍വതി,എഴുത്തു ജീവിതമാവുംബോള് സൃഷ്ടി,സ്ധിതി,സംഹാരങ്ങള്‍ അനിവാര്യമല്ലെ?
മാധവി.
ബ്ളോഗിന്റെ സെറ്റിങ്സില്‍ Show title യെസ് എന്നു സെറ്റ് ചെയ്തിട്ടില്ലേ?
show title 'yes' എന്നു set ചെയ്തിട്ടുണ്ട്.any problem in viewing?
മാധവി.
മാധവി, നല്ല കവിത. ഇനിയും എഴുത്തില്‍ സജീവമാകുക. പുതിയ കവിതകള്‍ക്കായി കാത്തിരിക്കുന്നു. ബെന്യാമിന്
അക്ഷരങ്ങള്‍ ചേര്‍ത്ത്
വാക്കുകള്‍ പെറുക്കി
വാക്യങ്ങള്‍ അതിരാക്കി..
നല്ല കവിത. ഈ മാധവിക്കുട്ടി ഏതാ?
ഇനിയും തുടരുക
പ്രിയപ്പെട്ട ഇരിങ്ങല്‍,ഞാന്‍ ഒരു പ്രവാസി.രണ്ട് വര്‍ഷം മുന്‍പ് വരെ ബഹരിനില് ഉണ്ടായിരുന്നു.ഇപ്പോള്‍ ഖത്തറില്‍.നാട് വയലാര്‍.നാട്ടിലായിരുന്നതു കൊണ്ടാണു മറുപടി വൈകിയത്.
താങ്കളെ പരിചയപ്പെടുത്തിയതില്‍ സന്തോഷം അറിയിക്കുന്നു. അറിഞ്ഞില്ലേ കമലദാസ് എന്ന മാധവിക്കുട്ടി എന്നാ കമല സുരയ്യ പൂനയിലേക്ക് കൂടുമാറുന്നു. ചുമ്മാ പറഞ്ഞതാണിവിടെ താങ്കളുടെ പേരും മാധവിക്കുട്ടിയാണല്ലൊ. പുതിയ കവിതകളൊന്നും കാണുന്നില്ലല്ലൊ...
വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍
ഇരിങ്ങല്‍,
പുതിയ കവിതകള്‍ പോസ്റ്റ് ചെയ്യാന്‍ സമയം കിട്ടുന്നില്ല.ഇഷ്ട്പ്പെട്ട (പോസ്റ്റ് ചെയ്യാന്‍ എളുപ്പമുള്ള)മറ്റൊരു മേഖല ആയ PHOTOGRAPHY ല്‍ തത്ക്കാലം ത്രുപ്ത ആകുന്നു.
താങ്കള്‍ എന്റെ കവിതകള്‍ ‘ജാലക’ത്തില്‍ (ജാലകം വായിക്കാറുണ്ടാണ്ടൊ?) വായിച്ചിട്ടൂണ്ടാവുമൊ?
ജാലകം ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. ശ്രമിക്കാം. ജാലകത്തില്‍ വായിക്കാന്‍ ശ്രമിക്കാം.
Post a Comment