കൂട്ടിലടക്കപ്പെടുമ്പോള്‍
കൈകാലിളക്കി കളിക്കുകയായിരുന്നു
മുഷ്ടി ചുരുട്ടിയെ റിഞ്ഞ്, പല്ലില്ലാ മോണ കാട്ടി..
കണ്ണുകളില്‍ നിറഞ്ഞ കുതൂഹലം .
നനുത്ത പാദങ്ങളി ലെ കുഞ്ഞു വിരലുകള്‍
ചാരുതയേറിയ ചിത്ര ത്തൂണുകളില്‍
നിറയെ ചിത്രങ്ങ ളെഴുതി
മച്ചിലെ ആഭയാര്ന്ന അലങ്കാരങ്ങള്‍
എന്നെ ആവേശഭരിതയാക്കി
ശബ്ദമുള്ള ചിരിക ളാ യി അത്
തൂണുകളില്‍ പ്രതിധ്വനിച്ചു
ഞാന്‍ തനിച്ചല്ലെ ന്നെനിക്ക് തോന്നി ,
കൂടിന്റെ ഉറപ്പില്‍ മതിപ്പും.
ഞാന്‍ സുരക്ഷിതയായിരുന്നു .. വളരുകയും !
ഇടക്കെപ്പോഴോ കൂടിനു ഉയരം പോരാതായി ,
കുനിഞ്ഞ തലക്ക് മുന്നില്‍
അത് വെറുമൊരു തോന്നലും !
എന്റെ അറിവ് വളരുകയായിരുന്നു ..ഞാനും
കൂടാവട്ടെ ചെറുതും .
ഒടുവില്‍ ചിത്രത്തൂണുകള്‍
പൊടിഞ്ഞു തുടങ്ങി
ആകൃതിയില്ലാത്ത ഞാന്‍ അതിനുള്ളില്‍
ഞെരിഞ്ഞമര്‍ന്നു .
പക്ഷെ ഞാന്‍ സന്തോഷവതിയായിരുന്നു , സുരക്ഷിതയും .
ഒന്നും ചെയ്യുവാനില്ലാത്ത ഞാന്‍ വീണ്ടും വളര്‍ന്നു .
തൂണുകള്‍ ഇടിഞ്ഞു ..ശരീരം പുറത്തേക്ക് ..
ഒടിഞ്ഞ എല്ലുകള്‍ നിവര്ത്താനാവാത്ത ദേഹത്തില്‍
നോക്കുകുത്തികള്‍ !
കാലുകള്‍ നിലത്തുറ ച്ചില്ല .
കണ്ണുകളിലെ കുതൂഹലം ഭയത്തിനു വഴിമാറി.
അരക്ഷിത ബോധം നീരാളി പോല്‍ എന്നെ
വരിഞ്ഞു മുറുക്കി
ചിറകറ്റ കിളിക്കുഞ്ഞു പോല്‍ ഞാന്‍ തളര്‍ന്നിരുന്നു,
നിസ്സഹായയായി .
പെട്ടെന്ന് എവിടെ നിന്നോ രണ്ടു കഴുകന് കാലുകള്‍ ഊര്‍ന്നിറങ്ങി
എന്റെ ശരീരവും തൂക്കി എങ്ങോട്ടോ അപ്രത്യക്ഷമായി .