Sunday, January 28, 2007

വിട

അറിവ് പടവുകള്‍ മടക്കി;
പണി തീര്‍ന്ന മട്ട്.

ചിന്ത തണുപ്പിച്ച്,
നിരര്‍ഥകം എന്ന കാറ്റ്.

വിട പറഞ്ഞൊഴിഞ്ഞു
ഒടുക്കമില്ലാത്ത നോവ്.

വലിച്ചെടുത്ത വായു
ഇനിയെന്തെന്നു മിണ്ടിയി-
ട്ടറച്ചൊരിടത്ത്!

ഒരു വിലാപം കാല്‍ക്കല്‍
അടങ്ങിയൊതുങ്ങി.

വിശന്ന തീയ്
വയറൊതുക്കി വെളിയില്‍!

ദേഹമുഴിഞ്ഞു തണുപ്പു മാത്രം..
സ് നേഹത്തോടെ..

(പ്രകാശിതമാണു.മുന്‍പു വായിച്ചവര്‍ ക്ഷമിക്കുക.)

11 comments:

സ്വാര്‍ത്ഥന്‍ said...

കവിത ഇഷ്ടമായി

നന്ദു കാവാലം said...

“ഒരു വിലാപം കാല്‍ക്കല്‍
അടങ്ങിയൊതുങ്ങി.“
ഒരു കാവ്യമെഴുതാവുന്ന അത്രയും ആശയങ്ങള്‍ ഒതുങ്ങിയിരിക്കുന്നു.
വളരെ തീവ്രമാണു കേട്ടോ...നിസ്സാര എഴുത്തല്ല..
തുടരൂ...

Madhavikutty said...

സ്വാര്‍ഥന്‍,
സന്തോഷം.സ്വാര്‍ഥവിചാരങ്ങള്‍ മൂടി തീരെ ഇല്ലാത്തവയാണു;വ്യത്യസ്ഥവും.ആശംസകള്‍.

നന്ദു,
നന്ദിയുണ്ട്,നല്ല വാക്കുകള്‍ക്ക്.തുടരാന്‍ ശ്രമിക്കാം.ചിലപ്പോള്‍ ചിന്തകള്‍ കുടിക്കാന്‍ പറ്റുന്ന വാക്കുകള്‍ അറിവിനുമപ്പുറത്തെ പുകമറയിലായിപ്പോവുന്നു.
സസ് നേഹം,‍ ‍

ബെന്യാമിന്‍ said...

തീക്ഷ്‌ണം. ശക്‌തം. സുന്ദരം.

ഏറനാടന്‍ said...

ഇവിടം പ്രദമ വരവാണ്‌. കവിതയും രസം. പടങ്ങളെല്ലാം അതിലും രസകരം! ദോഹായില്‍ ആണോ, അവിടെ ഇത്തിരി കാലം കഴിഞ്ഞിരുന്നു.

വേണു venu said...

കവിത നന്നായിരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

വരവാദ്യം.....
എങ്കിലും
അഭിവാദ്യം

Madhavikutty said...

ഏറനാടന്‍,വേണു,അരീക്കോടന്‍, നന്ദി .അഭിവാദ്യങ്ങള്‍‍,
ഏറനാടന്‍,ഞാന്‍ ദോഹയില്‍ തന്നെ.

Unknown said...

രാകിമിനുക്കി മുനകൂര്‍പ്പിച്ചെടുത്ത വാക്കുകളില്‍ പണി തീര്‍ത്ത മൃതിയുടെ ശില്‍പം അസ്സലായി!

Madhavikutty said...

യാത്രാമൊഴി(പേരു അറിയില്ല)
കവിതയുടെ പേരു മേല്‍പ്പറഞ്ഞതായാലും കുഴപ്പമില്ല അല്ലേ?
ഇഷ്ടപ്പെട്ടതില്‍ സന്തോഷം.‍

മനോഹര്‍ കെവി said...

ഇല്ല മുന്‍പ് വായിച്ചിട്ടില്ല..അത് കൊണ്ടുതന്നെ etching ശക്തമായി തന്നെ മനസ്സില്‍ കൊള്ളുന്നു..തീക്ഷ്ണമായ ബിംബങ്ങള്‍ ...കാല്‍ക്കല്‍ അടങ്ങിയൊതുങ്ങിയ വിലാപം വളരെ ഇഷ്ടായി..ഞാന്‍ കാണാതിരുന്ന വേറൊരു മാധവിക്കുട്ടിയെ കാണുന്നു .. വളരെ നന്നായിട്ടുണ്ട്